ഇറാൻ യുദ്ധം നീളുന്നു; യുഎസിൽ ഇന്ധനശേഖരം കുത്തനെ കുറയുന്നു, 2003ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം നീണ്ടുപോകുന്ന പശ്ചാത്തലത്തിൽ അമേരിക്കയിൽ ക്രൂഡ് ഓയിൽ, പെട്രോൾ, ഡീസൽ എന്നിവയുടെ ശേഖരം അതിവേഗം കുറയുന്നതായി റിപ്പോർട്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് മാസങ്ങളായി അടഞ്ഞുകിടക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതോടെ രാജ്യം നിലവിൽ സംഭരിച്ചു വെച്ചിരിക്കുന്ന ഇന്ധനത്തെ പൂർണ്ണമായി ആശ്രയിക്കേണ്ട അവസ്ഥയിലാണ്.

മെമ്മോറിയൽ ഡേ വാരാന്ത്യത്തിന് മുന്നോടിയായി പുറത്തുവന്ന ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ ആഴ്ചയിൽ മാത്രം വാണിജ്യ-അടിയന്തര സംഭരണികളിൽ നിന്ന് 17.4 ദശലക്ഷം ബാരൽ ഇന്ധനമാണ് കുറഞ്ഞത്. എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ്റെ ചരിത്രരേഖകൾ പ്രകാരം 2003 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഇന്ധനശേഖരമാണിത്. നിലവിലെ സാഹചര്യം ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് ലിപ്പോ ഓയിൽ അസോസിയേറ്റ്സ് പ്രസിഡൻ്റ് ആൻഡി ലിപ്പോ മുന്നറിയിപ്പ് നൽകി.

പ്രതിസന്ധി മറികടക്കാൻ ട്രംപ് ഭരണകൂടം രാജ്യത്തിൻ്റെ അടിയന്തര എണ്ണശേഖരത്തിൽ നിന്ന് വൻതോതിൽ എണ്ണ പിൻവലിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിൽ മാത്രം 9.1 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇത്തരത്തിൽ ഉപയോഗിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം 50 ദശലക്ഷം ബാരലിൻ്റെ കുറവാണ് അടിയന്തര ശേഖരത്തിൽ ഉണ്ടായിട്ടുള്ളത്. ഇതോടെ പെട്രോൾ സ്റ്റോക്ക് 2014ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലും, ഡീസൽ ശേഖരം 2003ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലുമെത്തി.

Iran war continues; US fuel stocks are dwindling sharply, the biggest crisis since 2003

More Stories from this section

family-dental
witywide