ഇറാനെതിരെ സാമ്പത്തിക യുദ്ധം തുടർന്നാൽ ഗൾഫിൽ നിന്ന് അമേരിക്ക ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ല, മുന്നറിയിപ്പുമായി ഇറാൻ

ഇറാനെതിരായ സാമ്പത്തിക യുദ്ധം അമേരിക്ക തുടരുകയാണെങ്കിൽ ഗൾഫ് മേഖലയിൽ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്നും വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

സാമ്പത്തിക യുദ്ധം തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്കിലൂടെയോ ഗൾഫിലെ മറ്റേതെങ്കിലും ഭാഗത്തുനിന്നോ ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി മേധാവി മോഹ്‌സെൻ റെസായി വ്യക്തമാക്കി. ഇറാനിലെ ജനങ്ങൾക്കെതിരെ അമേരിക്ക നടത്തുന്ന സാമ്പത്തിക യുദ്ധത്തിൽ പങ്കാളിയാകുന്ന ഏതൊരു രാജ്യത്തിന്റെയും പ്രവർത്തനത്തെ നേരിട്ടുള്ള യുദ്ധമായി കണക്കാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാനെതിരെ യു.എസ്. അതിശക്തമായ സാമ്പത്തിക ഉപരോധത്തിലേക്ക് നീങ്ങുകയാണെന്ന് യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാനെതിരായ യുദ്ധത്തിന്റെ അവസാനഘട്ടത്തിലേക്കാണ് യു.എസ്. കടക്കുന്നതെന്നും ശത്രുവിനെതിരെ ഇതുവരെ അണിനിരത്തിയതിൽ വെച്ച് ഏറ്റവും വലിയ സാമ്പത്തിക ആക്രമണമാണിതെന്നുമാണ് അമേരിക്കൻ അധികൃതരുടെ നിലപാട്.

Iran Warns US: Will Not Export a Single Drop of Oil If Economic War Continues

Also Read

More Stories from this section

family-dental
witywide