
ടെഹ്‌റാൻ: അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം മറികടന്ന് 11 ഇറാനിയൻ കപ്പലുകൾ വിജയകരമായി സർവീസ് നടത്തിയതായി ഇറാൻ്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ടെഹ്‌റാനും വാഷിംഗ്ടണും തമ്മിൽ പുതിയ ധാരണാപത്രത്തിൻ്റെ അന്തിമരൂപം തയ്യാറാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ വൻ നീക്കം.
വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, എട്ട് ഇറാനിയൻ കപ്പലുകൾ ഇറാൻ്റെ പ്രാദേശിക ജലാർത്തിയിൽ നിന്ന് അന്താരാഷ്ട്ര ജലാർത്തിയിലേക്ക് പ്രവേശിച്ചു. ഇതിനുപുറമേ മറ്റ് മൂന്ന് കപ്പലുകൾ ഇറാൻ ജലാർത്തിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.
അമേരിക്ക തങ്ങളുടെ നാവിക ഉപരോധം പൂർണ്ണമായും അവസാനിപ്പിക്കണമെന്നാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ച പുതിയ ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥ. ഇതിന് പകരമായി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കുറഞ്ഞത് 60 ദിവസത്തേക്കെങ്കിലും മറ്റ് കപ്പലുകൾക്ക് ടോൾ രഹിതമായി കടന്നുപോകാൻ ഇറാൻ അനുമതി നൽകണമെന്നും കരാറിൽ വ്യക്തമാക്കുന്നുണ്ട്.
Iranian ships break US sanctions; Major move after new MoU, 11 ships enter international waters














