തിരുവനന്തപുരം: കേരളത്തിൽ കപ്പൽ നിർമാണശാല ആരംഭിക്കുന്നതിനായി 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിൽ മാത്രമല്ല, രാജ്യത്ത് ഒരിടത്തും നിലവിൽ കപ്പൽ നിർമാണ പദ്ധതികൾ ടാറ്റ ഗ്രൂപ്പിനില്ലെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വലിയ തുകയുടെ നിക്ഷേപം സംസ്ഥാനത്തേക്ക് എത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ടാറ്റ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഈ നിഷേധക്കുറിപ്പ് എത്തിയിരിക്കുന്നത്. കമ്പനിയുടെ വിശദീകരണത്തോടെ സർക്കാരിന്റെ അവകാശവാദങ്ങൾക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.
No Ship Building Project in Kerala: Tata Group Denies CM’s Claim















