ഹോർമുസ് കടലിടുക്കിൽ മൈൻ ആക്രമണം; രണ്ട് എണ്ണക്കപ്പലുകൾ തകർത്തെന്ന് ഐആർജിസി, ഇരട്ടി ശിക്ഷാനടപടികളെന്ന് പ്രഖ്യാപനം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച രണ്ട് എണ്ണക്കപ്പലുകൾ കടലിൽ സ്ഥാപിച്ചിരുന്ന മൈനുകളിൽ തട്ടി പ്രവർത്തനരഹിതമായതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പ്രസ്താവനയിൽ അറിയിച്ചു. ഈ തന്ത്രപ്രധാനമായ ജലപാതയിലൂടെ അമേരിക്ക വിഭാവനം ചെയ്ത “നിയമവിരുദ്ധമായ പാതയിലൂടെ” സഞ്ചരിക്കുന്നതിനായി ജീവനക്കാരെ ഒഴിപ്പിച്ച ശേഷം കപ്പലുകൾ പൂർണ്ണമായും അമേരിക്കൻ ഏജന്റുമാരുടെ നിയന്ത്രണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ട ഐആർജിസി സന്ദേശത്തിൽ വ്യക്തമാക്കുന്നു.

മൈനുകൾ പാകിയ അപകടകരമായ മേഖലയിലൂടെ സഞ്ചരിക്കുന്നതിനെക്കുറിച്ച് ഐആർജിസി നാവികസേന നേരത്തെ തന്നെ കർശന മുന്നറിയിപ്പ് നൽകിയിരുന്നതാണ്. നിയമപരമായ പാത പിന്തുടരുന്നതിന് പകരം അമേരിക്കയുടെ വഞ്ചനാപരമായ വാഗ്ദാനങ്ങളിൽ വീണ് സ്വന്തം കപ്പലുകൾ ശത്രുവിന് കൈമാറുന്ന ഷിപ്പിംഗ് കമ്പനികൾക്കെതിരെ ഇരട്ടി ശിക്ഷാനടപടികൾ സ്വീകരിക്കും. ഇത് ഉടൻ തന്നെ നടപ്പിലാക്കുമെന്നും ഐആർജിസി കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide