റഷ്യയിലെ പ്ലേഗ് ആശങ്ക; വിവരങ്ങൾ മറച്ചുവയ്ക്കുന്നുവെന്ന് പുടിൻ സർക്കാരിനെതിരെ ആരോപണം

റഷ്യയിലെ സൈബീരിയയിൽ പ്ലേഗ് ബാധ സംശയിക്കുന്ന സാഹചര്യം ആശങ്കയാകുന്നു. 28കാരിയായ ലാബ് ജീവനക്കാരി മരിച്ചതിന് പിന്നാലെ 200ഓളം പേരെ ഐസൊലേഷനിലാക്കി. അതേസമയം, രോഗബാധ പടരുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ റഷ്യൻ സർക്കാർ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ഇർകുത്സ്ക് ആന്റി-പ്ലേഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബ് അസിസ്റ്റന്റായ ദാരിയ ഷിപിലോവയാണ് വ്യാഴാഴ്ച മരിച്ചത്. ആഴ്ചയുടെ തുടക്കത്തിൽ തന്നെ ഗുരുതരമായി രോഗബാധിതയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ ജീവനുള്ള ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ പൊട്ടിയതായി ഷിപിലോവ മെഡിക്കൽ ജീവനക്കാരോട് പറഞ്ഞിരുന്നുവെന്ന് ല്യൂഡി ബൈക്കല റിപ്പോർട്ട് ചെയ്തു.

ചൊവ്വാഴ്ച കടുത്ത ന്യൂമോണിയയെ തുടർന്ന് ഷെലെഖോവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിപിലോവയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ചയാണ് മരിച്ചത്. സംഭവത്തെ തുടർന്ന് മേഖലയിൽ കോവിഡ് കാലത്തേതിന് സമാനമായ പ്ലേഗ് ക്വാറന്റീൻ ഏർപ്പെടുത്തിയതായാണ് ജിബി ന്യൂസ് റിപ്പോർട്ട് ചെയ്തത്. ഷെലെഖോവിലെ ഒരു ആശുപത്രി ക്വാറന്റീനിലാക്കി. ഷിപിലോവയുമായി സമ്പർക്കത്തിലായ എല്ലാവരെയും ആരോഗ്യനിരീക്ഷണത്തിലാക്കി.

റഷ്യയുടെ ചീഫ് പബ്ലിക് ഹെൽത്ത് ഉദ്യോഗസ്ഥയായ അന്ന പോപോവ മോസ്കോയിൽ നിന്ന് ഏകദേശം 2,600 മൈൽ അകലെയുള്ള ഇർകുത്സ്ക് മേഖലയിലേക്ക് നേരിട്ടെത്തിയതായും മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്തു. രോഗത്തിന്റെ പേര് വെളിപ്പെടുത്താൻ ഇർകുത്സ്ക് ഗവർണർ ഇഗോർ കോബ്സെവ് തയ്യാറായില്ല. “അപകടകരമായ ഒരു പകർച്ചവ്യാധി” എന്നാണ് അദ്ദേഹം രോഗാവസ്ഥയെ വിശേഷിപ്പിച്ചത്. മേഖലയിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കുകയും ചെയ്തു.

“തിരിച്ചറിഞ്ഞ എല്ലാ സമ്പർക്ക വ്യക്തികളെയും ആരോഗ്യനിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവിൽ ഇവരിൽ ആർക്കും രോഗലക്ഷണങ്ങളില്ല. ലബോറട്ടറി പരിശോധനാഫലങ്ങളും നെഗറ്റീവാണ്,” എന്ന് കോബ്സെവ് വെള്ളിയാഴ്ച ടെലഗ്രാമിൽ കുറിച്ചു. പ്ലേഗ് ക്വാറന്റീൻ പ്രഖ്യാപിച്ച ഇർകുത്സ്ക് മേഖലയിലെ ഷെലെഖോവിലെ സാഹചര്യം ചൈനയിലെ വുഹാനിലേതിന് സമാനമാണെന്ന് റഷ്യൻ രാഷ്ട്രീയ നിരീക്ഷക ചാനലായ നെസിഗർ മുന്നറിയിപ്പ് നൽകി.

കോവിഡ്-19 ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട വുഹാനിലെ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. ആഗോള ആരോഗ്യ കണക്കുകൾ പ്രകാരം കോവിഡ്-19 മൂലം 70 ലക്ഷത്തിലേറെ പേർ മരിച്ചിട്ടുണ്ട്.എന്നാൽ, ഷിപിലോവയ്ക്ക് പ്ലേഗ് ബാധിച്ചിരുന്നുവെന്ന് റഷ്യൻ ആരോഗ്യ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. “അജ്ഞാത കാരണത്താലുള്ള ന്യൂമോണിയ” എന്നാണ് റഷ്യൻ പൊതുജനാരോഗ്യ ഏജൻസി രോഗാവസ്ഥയെ വിശേഷിപ്പിച്ചത്. കൂടുതൽ പരിശോധനകളിൽ ഷിപിലോവയുടെ ജോലിയുമായി ബന്ധപ്പെട്ട സൂക്ഷ്മാണുക്കളൊന്നും കണ്ടെത്തിയില്ലെന്നും അധികൃതർ അറിയിച്ചു. റഷ്യൻ മാധ്യമങ്ങൾ ഷിപിലോവയ്ക്ക് ന്യൂമോണിക് പ്ലേഗ് ബാധിച്ചിരിക്കാമെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും രോഗനിർണയം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, യെർസീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയയാണ് പ്ലേഗിന് കാരണമാകുന്നത്. മധ്യകാലഘട്ടത്തിലെ ‘ബ്ലാക്ക് ഡെത്ത്’ മഹാമാരിയിൽ കോടിക്കണക്കിന് ആളുകളുടെ മരണത്തിന് ഈ രോഗം കാരണമായിരുന്നു. ബ്യൂബോണിക്, ന്യൂമോണിക്, സെപ്റ്റിസീമിക് എന്നിങ്ങനെ മൂന്ന് പ്രധാന രൂപങ്ങളാണ് പ്ലേഗിനുള്ളത്. പനി, തലവേദന, വിറയൽ, ശരീരക്ഷീണം, ശ്വാസതടസം, ചുമ തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. നേരത്തെ ചികിത്സ ആരംഭിച്ചാൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് പ്ലേഗിന്റെ എല്ലാ രൂപങ്ങളും ചികിത്സിക്കാനാകും.

A suspected plague outbreak in Russia’s Siberia has left a young lab worker dead and nearly 200 people have been put into isolation. Meanwhile, Vladimir Putin’s government is facing accusations that it is trying to conceal the possible spread of the infection.

More Stories from this section

family-dental
witywide