ലോകമെങ്ങും ആശങ്ക, വിമാനയാത്രക്കാർക്ക് തിരിച്ചടി; ഇന്ധനക്ഷാമം രൂക്ഷമാകുന്നു, ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരാൻ സാധ്യത

ടെഹ്റാൻ: ആഗോളതലത്തിൽ വിമാന ഇന്ധനത്തിന് നേരിടുന്ന ക്ഷാമം വരും ദിവസങ്ങളിൽ വ്യോമയാന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് അന്താരാഷ്ട്ര വ്യോമയാന സംഘടനയായ ‘അയാട്ട’ മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യം കോവിഡ് മഹാമാരിയുടെ അത്ര ഭീകരമല്ലെങ്കിലും, വിമാനയാത്രയ്ക്കുള്ള വർദ്ധിച്ച ആവശ്യകത പ്രതിസന്ധിയുടെ ആഘാതം കൂട്ടുന്നുണ്ടെന്ന് അയാട്ട മേധാവി വില്ലി വാൽഷ് വ്യക്തമാക്കി. വടക്കൻ അർദ്ധഗോളത്തിലെ വേനൽക്കാല അവധി സീസണിൽ ഇന്ധനലഭ്യതയിൽ വലിയ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ഇന്ധനക്ഷാമം ആദ്യം ബാധിക്കുക ഏഷ്യൻ രാജ്യങ്ങളെയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടർന്ന് യൂറോപ്പ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലും പ്രതിസന്ധി പടരും. ഇന്ധന വിലയിലുണ്ടായ അമിതമായ വർദ്ധനവ് വിമാനക്കമ്പനികൾക്ക് മാത്രം താങ്ങാനാവില്ലെന്നും, ഇത് സ്വാഭാവികമായും ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കാൻ കാരണമാകുമെന്നും വില്ലി വാൽഷ് ചൂണ്ടിക്കാട്ടി. അധികഭാരം ഉപഭോക്താക്കൾ തന്നെ ചുമക്കേണ്ടി വരുമെന്ന് ചുരുക്കം.

ഏഷ്യയിലും യൂറോപ്പിലും ഇന്ധന വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നതിലേക്കും നയിച്ചേക്കാം. വിമാനത്താവളങ്ങളിൽ ഇന്ധനം റേഷൻ മാതൃകയിൽ വിതരണം ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാവില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇതോടെ വരാനിരിക്കുന്ന അവധിക്കാല യാത്രകൾ അനിശ്ചിതത്വത്തിലാകുമോ എന്ന ആശങ്കയിലാണ് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ.

More Stories from this section

family-dental
witywide