തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും അവകാശവാദവുമായി ട്രംപ്, ഇറാനുമായി ഉടൻ കരാറിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രസിഡന്റ്

തെരഞ്ഞെടുപ്പ് പ്രചാരണത്തി വീണ്ടും അവകാശവാദവുമായി ട്രംപ്, ഇറാനുമായി ഉടൻ കരാറിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രസിഡന്റ്Trump says Iran wants to make a deal: “Hopefully we’re toward the end of the war”ടെക്സസ്: വടക്കേ കരോലിനയിലെ ഗാസ്റ്റോണിയയിൽ റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർത്ഥി മൈക്കൽ വാട്ട്‌ലിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഇറാൻ കരാറിന് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടു. യുഎസ്-ഇറാൻ യുദ്ധം അവസാനത്തോടടുക്കുകയാണെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം, ഇറാൻ ഒരു കരാറിന് തയ്യാറാണെന്നും കാര്യങ്ങൾ എങ്ങനെ മുന്നോട്ട് പോകുമെന്ന് വരും ദിവസങ്ങളിൽ അറിയാൻ സാധിക്കുമെന്നും വ്യക്തമാക്കി.

കഴിഞ്ഞ കുറേ മാസങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ സ്തംഭനാവസ്ഥയിലാണെങ്കിലും, ഇറാൻ ഒരു കരാറിനായി ശ്രമിക്കുന്നുണ്ടെന്ന് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കി വരുന്നുണ്ട്. അതേസമയം, യുദ്ധവും ഹോർമുസ് കടലിടുക്കിന്റെ അടച്ചുപൂട്ടലും മൂലം ഇന്ധനവിലയിലുണ്ടായ വർദ്ധനവും, ഉയർന്ന വിലക്കയറ്റവും, താരിഫുകളും വോട്ടർമാരിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നവംബറിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത് പല റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

എന്നാൽ, തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുന്നതുവരെ അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി യാതൊരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി മൊഹ്സെൻ റെസായി വ്യക്തമാക്കിയിരുന്നു. ചർച്ചകളുടെ സാധ്യതയ്ക്ക് താൻ വാതിൽ തുറന്നുകൊടുത്തിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരാമർശങ്ങൾക്ക് മറുപടിയായാണ് ഇറാന്റെ ഈ കർശന നിലപാട്.

More Stories from this section

family-dental
witywide