‘കാട്ടുനീതി അനുവദിക്കില്ല’; ട്രംപിന് മുന്നറിയിപ്പുമായി ചൈന: മിഡിൽ ഈസ്റ്റിൽ ‘ലക്ഷ്മണരേഖ’ വരച്ച് ചൈന

ബീജിംഗ്: ഇറാൻ-അമേരിക്ക സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നിർദ്ദേശങ്ങളുമായി ചൈന. ലോകം ‘കാട്ടുനീതിയിലേക്ക്’ മടങ്ങിപ്പോകുന്നത് തടയണമെന്ന് ട്രംപ് ഭരണകൂടത്തിന് ചൈന മുന്നറിയിപ്പ് നൽകി. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് മുന്നോട്ടുവെച്ച സമാധാന പദ്ധതി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ ആണ് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചത്.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനും മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും താഴെ പറയുന്ന കാര്യങ്ങളാണ് ചൈന പ്രധാനമായും നിർദ്ദേശിക്കുന്നത്:

സമാധാനപരമായ സഹവർത്തിത്വം: പശ്ചിമേഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും ഏവർക്കും പങ്കാളിത്തമുള്ള സുസ്ഥിരമായ ഒരു സുരക്ഷാ സംവിധാനം മേഖലയിൽ കെട്ടിപ്പടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
പരമാധികാര സംരക്ഷണം: ഗൾഫ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടൽ അവസാനിപ്പിക്കണം. ഓരോ രാജ്യത്തിന്റെയും പരമാധികാരവും പ്രാദേശിക അഖണ്ഡതയും പൂർണ്ണമായും ബഹുമാനിക്കപ്പെടണം.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം: ആഗോള നിയമങ്ങൾ കാറ്റിൽ പറത്തുന്ന നീക്കങ്ങൾക്കെതിരെ ചൈന കടുത്ത ജാഗ്രത പ്രകടിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംവിധാനത്തെ തകർക്കാൻ അനുവദിക്കില്ലെന്നും വക്താവ് വ്യക്തമാക്കി.

യുദ്ധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനയുടെ ഈ ഇടപെടൽ ഏറെ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.

‘Jungle justice will not be tolerated’; China warns Trump

More Stories from this section

family-dental
witywide