ഗൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബറിലെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തേക്കും

ന്യൂഡൽഹി: ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് വരാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടത്. വരാനിരിക്കുന്ന സെപ്റ്റംബറിലാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി നടക്കുക.

2020-ൽ കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിലുണ്ടായ ഇരുരാജ്യങ്ങളുടെയും സൈനിക സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡൻ്റ് ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ ആഗോള നേതാക്കളും ഈ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുത്തേക്കുമെന്നാണ് സൂചനകൾ. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അതിർത്തിയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിനും ഈ ഉച്ചകോടിയും നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയും വഴിതുറക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Chinese President Xi Jinping visits India for the first time since Galwan clash; may attend BRICS summit in September

More Stories from this section

family-dental
witywide