കാലിഫോർണിയയിലെ മരുഭൂമിയിൽ നടക്കുന്ന സംഗീത-കലാ മേളയായ കോച്ചെല്ലയിൽ കാറ്റി പെറിയും കാനഡയുടെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും ഒരുമിച്ച് കണ്ടതായി പുറത്തുവന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സാധാരണയായി ധരിക്കുന്ന ഔദ്യോഗിക വേഷം ഉപേക്ഷിച്ച് ജീൻസും പിന്നോട്ട് തിരിച്ച് ധരിച്ച ക്യാപ്പും ധരിച്ച ട്രൂഡോയുടെ ലളിതമായ വേഷമാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. പെറി പങ്കുവെച്ച ചിത്രങ്ങളിലും വീഡിയോകളിലും ഇരുവരും ഗായകൻ ജസ്റ്റിൻ ബീബറുടെ പ്രകടനം ആസ്വദിക്കുന്നതും കാണാം. “heat checkin’ these chickens” എന്ന ക്യാപ്ഷനും ഇതിനൊപ്പം ഉണ്ടായിരുന്നു.
ട്രൂഡോയുടെ ‘ഫ്രാറ്റ് ബോയ്’ പോലെയുള്ള ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായി. മുൻ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക ഇമേജും ഇപ്പോഴത്തെ ലളിതമായ വേഷവും തമ്മിലുള്ള വ്യത്യാസം പലരും ചൂണ്ടിക്കാട്ടി. സ്വിറ്റ്സർലൻഡിലെ ഡാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ ഔദ്യോഗിക വേഷത്തിൽ ഉണ്ടായിരുന്ന ഇരുവരുടെയും ചിത്രവും, കോച്ചെല്ലയിലെ ലളിതമായ ലുക്കുമായുള്ള താരതമ്യം പങ്കുവെച്ച് “ലോക സാമ്പത്തിക ഫോറത്തിലും കോച്ചെല്ലയിലും നിങ്ങളെ കൊണ്ടുപോകാൻ കഴിയുന്ന ഒരാളെ കണ്ടെത്തൂ” എന്ന രീതിയിലുള്ള കമന്റുകളും ഉയർന്നു.
ഒരു വർഷം മുമ്പ് ലിബറൽ പാർട്ടി നേതൃസ്ഥാനത്ത് നിന്ന് രാജിവെച്ച ട്രൂഡോയുടെ ഈ മാറ്റം “വൈൽഡ്” ആണെന്ന് ചിലർ അഭിപ്രായപ്പെട്ടു. “ട്രൂഡോ സാധാരണ ജീവിതം സ്വീകരിക്കുകയാണ്, അത് അത്ര വിചിത്രമല്ല എന്ന അഭിപ്രായവും ഉയർന്നു. “അവൻ തന്റെ സന്തോഷം തിരഞ്ഞെടുക്കുന്നതാണ്, അത് നല്ലതാണ്” എന്ന പിന്തുണയും ചിലർ രേഖപ്പെടുത്തി.
അതേസമയം, ട്രൂഡോയുമായി തന്റെ ബന്ധത്തിന്റെ നിമിഷങ്ങൾ പെറി ഇതിന് മുമ്പും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ക്രിസ്തുമസ് അവധിക്കാലത്ത് തടാകത്തിന് സമീപമുള്ള സന്ധ്യാസമയ ചിത്രവും, ജപ്പാനിൽ സുഷി പരീക്ഷിക്കുന്നതിന്റെ വീഡിയോകളും, ഇരുവരും ചേർന്ന് എടുത്ത സെൽഫികളും അവർ പങ്കുവെച്ചിരുന്നു.
2025 ഒക്ടോബറിലാണ് ഇരുവരും അവരുടെ പ്രണയം ഔദ്യോഗികമായി പുറത്തുവിട്ടത്. ജൂലൈയിൽ മോണ്ട്രിയാളിലെ ഒരു റെസ്റ്റോറന്റിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതായി കണ്ടതോടെ പ്രചരിച്ച അഭ്യൂഹങ്ങൾക്കുശേഷമായിരുന്നു പ്രണയം പുറത്ത് വിട്ടത്. ട്രൂഡോയും മുൻ ഭാര്യ സോഫി ഗ്രിഗ്വർ ട്രൂഡോയും വേർപിരിഞ്ഞതിന് ശേഷം ഏകദേശം രണ്ട് വർഷങ്ങൾക്കുശേഷമാണ് പെറിയോടൊപ്പം അദ്ദേഹത്തെ പൊതുവേദിയിൽ കാണുന്നത്. ട്രൂഡോക്കും മുൻ ഭാര്യയ്ക്കും മൂന്നു മക്കളുണ്ട്: സേവിയർ (18), എല്ല-ഗ്രേസ് (16), ഹാഡ്രിയൻ (11). പെറിയും ബ്ലൂമും തമ്മിലുള്ള ബന്ധത്തിൽ ഡെയ്‌സി എന്ന അഞ്ചുവയസുകാരി മകളുണ്ട്.
Katy Perry and former Canadian Prime Minister Justin Trudeau at Coachella; photos of the two are a topic of discussion














