കേരള ബ്ലാസ്‌റ്റേഴ്‌സിന് പുതിയ ഉടമകൾ; യുഎഇ ആസ്ഥാനമായ ‘അൽ ഫുർസാൻ’ ഗ്രൂപ്പ് ഏറ്റെടുത്തു, ആഘോഷമാക്കി മഞ്ഞപ്പട ആരാധകർ

കൊച്ചി: ഐഎസ്എൽ ജനപ്രിയ ക്ലബ് കേരള എഫ് സി ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘അൽ ഫുർസാൻ’ ഗ്രൂപ്പ് ഏറ്റെടുത്തു. നിലവിലെ ഉടമസ്ഥരായ മാഗ്നം സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും കൈമാറുന്നതിനായി അന്തിമ കരാറിൽ ഒപ്പുവെച്ചു. പുതിയ സീസണിലുടനീളം വിവിധ ഘട്ടങ്ങളായിട്ടായിരിക്കും ഉടമസ്ഥാവകാശ കൈമാറ്റം പൂർത്തിയാക്കുക.

കൈമാറ്റ പ്രക്രിയ പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ക്ലബ്ബിന്റെ മുഴുവൻ പ്രവർത്തനങ്ങളുടെയും നിയന്ത്രണ ചുമതല ‘ഒഫിയോ സ്‌പോട്ടി’ എന്ന കമ്പനിക്കായിരിക്കും. ബ്ലാസ്റ്റേഴ്‌സിനെ ആഗോളതലത്തിൽ അറിയപ്പെടുന്ന മുൻനിര ബ്രാൻഡായി വളർത്തിയെടുക്കുക എന്നതാണ് പുതിയ ഉടമകളുടെ പ്രധാന ലക്ഷ്യം.

ഹൈദരാബാദ് ആസ്ഥാനമായ നിമ്മഗഡ്ഡ ഗ്രൂപ്പിന്റെ മാഗ്നം സ്‌പോർട്‌സിനായിരുന്നു ഇതുവരെ ബ്ലാസ്‌‌റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം. എന്നാൽ കഴിഞ്ഞ സീസണിൽ ക്ലബ്ബ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടർന്നാണ് പൂർണമായ ഓഹരി വിൽപ്പനയിലേക്ക് കടക്കാൻ മാഗ്നം സ്‌പോർട്‌സ് നിർബന്ധിതരായത്. അതേസമയം പുതിയ ഉടമകളുടെ വരവ് മഞ്ഞപ്പട ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide