അവസാന ലാപ്പിലും ഹൈക്കമാൻഡ് ബന്ധപ്പെട്ടെന്ന് സ്ഥിരീകരിച്ച് ആന്‍റണിയും കൊടിക്കുന്നിലും; ഒരു വ്യക്തിയുടെ പേരും നിർദേശിച്ചില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: കോൺഗ്രസ് ഹൈക്കമാൻഡുമായി മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് വിഷയത്തിൽ ആശയവിനിമയം നടത്തിയെന്ന് സ്ഥിരീകരിച്ച് എ കെ ആന്‍റണിയും കൊടിക്കുന്നിൽ സുരേഷും. എന്നാൽ ഇരുവരും തന്നെ ഒരു വ്യക്തിയുടെ പേരും നിർദേശിച്ചിട്ടില്ലെന്നും “പൊതുസാഹചര്യം” മാത്രമാണ് പങ്കുവെച്ചതെന്നുമാണ് വിശദീകരിച്ചത്.മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നീ പേരുകളാണ് പ്രധാനമായും ചർച്ചയിലുള്ളത്. ഇതിനിടെ രാഹുൽ ഗാന്ധിയും മല്ലികാര്‍ജുൻ ഖര്‍ഗെയും നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തീരുമാനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷ ശക്തമായി.

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് വൈകുന്നതിൽ കോൺഗ്രസ് പ്രവർത്തകരിലും ഘടകകക്ഷികളിലും പൊതുജനങ്ങളിലും അതൃപ്തി ഉയരുന്ന സാഹചര്യമാണുള്ളത്. തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും സർക്കാർ രൂപീകരണം വൈകുന്നതിനെതിരെ വിമർശനം ശക്തമാകുന്നതിനിടെയാണ് ജയറാം രമേശ് കേരള മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും എന്ന് പ്രതികരിച്ചത്.

More Stories from this section

family-dental
witywide