കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന് ഇന്ന് തന്നെ തീരുമാനമായേക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നടക്കുന്ന ചർച്ച ഒരു മണിക്കൂർ പിന്നിട്ടു. കേരള നേതാക്കളുമായുള്ള ഖർഗെയുടെ രാഹുൽ ഗാന്ധിയും ചർച്ചയിൽ അവസാന നിമിഷം നേരിട്ട് പങ്കെടുക്കുന്നുണ്ട്. കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല, വിഡി സതീശൻ, രാഹുൽ ഗാന്ധി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, എഐസിസി നിരീക്ഷക ദീപദാസ് മുൻഷി എന്നിവരാണ് ഖാർഗെയുടെ വസതിയിലെ ചർച്ചകളിൽ പങ്കെടുക്കുന്നത്. ഖാർഗെ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക.
അതേസമയം, കെപിസിസി നേതൃത്വം ആർക്കൊപ്പം എന്നറിയാൻ സണ്ണി ജോസഫിനെയും ഖാർഗെ വിളിപ്പിച്ചിട്ടുണ്ട്. കെ സി വേണുഗോപാലിനാണ് ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ പിന്നോട്ടില്ലെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിൽ കടുത്ത നിലപാടിലാണ് വി.ഡി സതീശൻ എന്നും മറ്റ് ഫോർമുലകൾ അംഗീകരിക്കില്ല എന്നാണ് വി.ഡി സതീശനോട് അടുപ്പമുള്ള നേതാക്കൾ വ്യക്തമാക്കുന്നത്. ഘടക കക്ഷികളുടെ പിന്തുണയും വി ഡി സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുക.
Kerala CM post; Crucial discussion at Kharge’s residence; Rahul Gandhi also arrived









