കൊച്ചി: കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് യുഡിഎഫ് സർക്കാരെന്നും സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. 300 രൂപ ആകുന്നതിൽ ഒരു സംശയവും വേണ്ട. 200 -250 ആക്കിയെങ്കിൽ 300 ആക്കാനും നടപടി ഉണ്ടാകും. സർക്കാരിൻ്റെ മുൻഗണന പട്ടികയിൽ കർഷകർ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വന്യജീവി ആക്രമണം തടയാൻ ശക്തമായ നാപടി ഉണ്ടാകും. പുരാതന – ആധുനികമായ സംവിധാനങ്ങളെയും കൊണ്ട് കൂട്ടിയിണക്കി ഏറ്റവും അനുയോജ്യമായ സംവിധാനമമൊരുക്കുമെന്നും ആവശ്യമായ ഭൂനിയമ ഭേദഗതികൾ ഉണ്ടാകും. നെൽ കർഷകർക്ക് നൽകാനുള്ള പണം തിരികെ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കർഷകരുടെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കും. പൂട്ടി കിടക്കുന്ന തോട്ടങ്ങളെ തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും രണ്ടാം ഭൂപരിഷ്‌കരണം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Chief Minister states that the UDF government stands by farmers; promises to raise the price of rubber to ₹300.













