സതീശൻ എഫക്ട്! ഇടത് അനകൂല അസോസിയേഷൻ നേതാക്കൾ തെറിച്ചു, പ്രത്യേക ഉത്തരവിറങ്ങി ഡിജെപി; സ്ഥലം മാറ്റം

തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ അഴിച്ചുപണിക്ക് തുടക്കമിട്ട് ആഭ്യന്തരവകുപ്പ്. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളെ സ്ഥലംമാറ്റി ഡിജിപി ഉത്തരവിറക്കി. സംസ്ഥാന പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും ക്രമസമാധാന ചുമതലയിലേക്കാണ് മാറ്റിയത്.

പത്ത് വര്‍ഷത്തോളമായി യൂണിഫോം ഡ്യൂട്ടിയില്‍നിന്ന് മാറി സ്പെഷ്യല്‍ ബ്രാഞ്ചില്‍ സേവനമനുഷ്ഠിച്ചിരുന്ന പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പ്രശാന്തിനെ മ്യൂസിയം എസ്‌എച്ച്ഒയായി നിയമിച്ചു. ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതലയും ഇതിന്റെ ഭാഗമായി വരും. ഇടത് അനുകൂല സംഘടനാ നേതാവായി പരിഗണിക്കപ്പെടുന്ന പ്രശാന്ത് ഏറെക്കാലമായി സ്പെഷ്യല്‍ ബ്രാഞ്ചിലായിരുന്നു സേവനം ചെയ്തിരുന്നത്.
അതേസമയം, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജുവിനെ കൊച്ചി സിറ്റിയിലേക്കും മാറ്റി നിയമിച്ചു. ഇതുസംബന്ധിച്ച പ്രത്യേക ഉത്തരവ് ഡിജിപി ഇന്ന് പുറത്തിറക്കി.

More Stories from this section

family-dental
witywide