എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരുമെന്ന് മന്ത്രി സി.പി. ജോൺ

സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരുമെന്ന് മന്ത്രി സി.പി. ജോൺ. ആരും ട്രാഫിക് നിയമങ്ങൾ ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വിശ്വസിച്ച് ലംഘിക്കരുത്. ചില ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവ മാറ്റിസ്ഥാപിക്കണോ എന്ന കാര്യം അടിയന്തരമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പണം കൊടുത്ത് ട്രാൻസ്ഫർ വാങ്ങിക്കുന്ന നടപടി അനുവദിക്കില്ല. രഹസ്യ വിവരം തന്നാൽ ഉടൻ നടപടിയെടുക്കും. ഡിവൈഎഫ്ഐ ഭക്ഷണം നൽകുന്നതിൽ തെറ്റില്ല, പക്ഷേ രാഷ്ട്രീയവൽക്കരിക്കരുത്. തന്റെ വീട്ടിൽ നിന്നും ഭക്ഷണം കൊടുക്കാറുണ്ട്. എന്നാൽ അതിനെ രാഷ്ട്രീയവൽക്കരിക്കുന്നത് ശരിയല്ലെന്നും രാഷ്ട്രീയവൽക്കരിക്കാതിരിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂർണമായി നിരോധിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെയും മന്ത്രി പ്രതികരിച്ചു. തേക്കിൻകാട് പൊതു സ്ഥലമാണെന്നും പൊതുസ്ഥലങ്ങളിൽ നിന്നും രാഷ്ട്രീയ പ്രവർത്തനം തടയുന്നത് ശരിയല്ലെന്നാണ് നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Kerala Transport Minister C.P. John confirmed that AI camera monitoring and fine collection will continue without interruption

More Stories from this section

family-dental
witywide