തിരുവനന്തപുരം: ഇന്റർനെറ്റ് സേവനം നിലച്ചതിനെ തുടർന്ന് സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം പൂർണ്ണമായി തടസ്സപ്പെട്ടു. ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ വലിയൊരു തുക കുടിശിക നൽകാനുള്ളത് കാരണമാണ് സേവനം നിർത്തിയിരിക്കുന്നത്. 90 കോടിയിലധികം രൂപയുടെ കുടിശിക സർക്കാരിൽ നിന്ന് കെൽട്രോണിന് ലഭിക്കാൻ വൈകുന്നതാണ് ഇന്റർനെറ്റ് കമ്പനിയ്ക്ക് പണം നൽകുന്നതിന് തടസ്സമായത്.
അതേസമയം, ഇന്റർനെറ്റ് ബന്ധം ഇല്ലാതായതോടെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്തുന്നില്ല. ഇതിനാൽ തന്നെ എഐ ക്യാമറ ദൃശ്യങ്ങളിലുള്ള പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ റോഡുകളിൽ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം 2023 എപ്രിൽ മാസത്തിലായിരുന്നു ആരംഭിച്ചത്.
AI traffic cameras have stopped working and stopped issuing challans for new violations because the internet connectivity provided by Reliance Jio was suspended due to unpaid government dues.















