
സംസ്ഥാനത്ത് അഴിമതിയും കൈക്കൂലിയും തടയുന്നതിനായി ‘പ്രോജക്ട് സീറോ’ എന്ന പേരിൽ ജനകീയ മുന്നേറ്റവുമായി വിജിലൻസ് രംഗത്ത്. കൈക്കൂലി ആവശ്യപ്പെടുകയോ അഴിമതി ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ മിണ്ടാതിരിക്കാതെ പൊതുജനങ്ങൾക്ക് വിജിലൻസിനെ ഉടൻ തന്നെ വിവരമറിയിക്കാം. അഴിമതിമുക്ത കേരളം ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ 1064, 8592900900 എന്നീ ടോൾ ഫ്രീ നമ്പറുകൾ വിജിലൻസ് സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ 9447789100 എന്ന വാട്‌സാപ്പ് നമ്പർ വഴിയും vig.vacb@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലൂടെയും പരാതികൾ അറിയിക്കാവുന്നതാണ്. പൊതുജനങ്ങളുടെ ഒരു ഫോൺ കോൾ അഴിമതിക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പായി മാറുമെന്ന് വിജിലൻസ് വ്യക്തമാക്കുന്നു.
Kerala Vigilance Launches ‘Project Zero’ to Curb Corruption; Toll-Free and WhatsApp Numbers Issued











