കണ്ണൂര്‍: പി.പി ദിവ്യയ്‌ക്കെതിരെയുള്ള കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണ ചുമതല ഉത്തര മേഖല എസ്പിക്ക്. കണ്ണൂര്‍ യൂണിറ്റിനെ അന്വേഷണത്തില്‍ നിന്നും ഒഴിവാക്കി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, അന്വേഷണത്തില്‍ നിന്ന് കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ ബിനു മോഹനെ മാറ്റണമെന്ന് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
അതേസമയം, ആദ്യം കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാകും നടത്തുക. ബിനാമി, അനധികൃത സമ്പാദ്യം എന്നിവയാകും അന്വേഷിക്കുക. കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് പി.പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെണ്ടര്‍ ഇല്ലാതെ നിര്‍മ്മാണ കരാര്‍ നല്‍കിയെന്നായിരുന്നു വിജിലന്‍സ് അന്വേഷണത്തിനാധാരമായ പരാതി. ഇത് ബിനാമി കമ്പനിയാണെന്നും പി.പി ദിവ്യ അനധികൃത സ്വത്തു സമ്പാദനം നടത്തിയെന്നുമാണ് പരാതിയിലെ ആരോപണം.
Irregularities in Kannur District Panchayat: Vigilance probe against P.P. Divya entrusted to Northern Region SP












