CDITൽ  10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് വിജിലൻസ്

തിരുവനന്തപുരം: CDITലെ പത്തുവർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് വിജിലൻസ്. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കി. പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ശശി തരൂർ എം.പിയും മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. വ്യവസായ വകുപ്പുമായി കൂടിയാലോചിച്ച ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സിഡിറ്റിലെ നിയമങ്ങൾ കരാറുകൾ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവ വിശദമായി അന്വേഷിക്കാനാണ് ഉത്തരവ്.

മുഖ്യമന്ത്രിക്കാണ് പരാതികൾ ലഭിച്ചത്. മുഖ്യമന്ത്രിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. കോൺഗ്രസ് നേതാവ് ശരത് ചന്ദ്രപ്രസാദ്, എം വിൻസെന്റ് തുടങ്ങിയ നേതാക്കൾ ആദ്യം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ശശി തരൂർ എം പിയും പരാതി നൽകി. CDITന്റെ ചെയർമാൻ സ്ഥാനം മുഖ്യമന്ത്രിക്കാണ്.

Vigilance to conduct a comprehensive probe into appointments at C-DIT, including those made over the past 10 years.

More Stories from this section

family-dental
witywide