ഖമനേയി കൊല്ലപ്പെട്ടിട്ട് 51 ദിവസങ്ങൾ; മൃതദേഹം ഇനിയും സംസ്കരിക്കാതെ ഇറാൻ, സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം 51 ദിവസങ്ങൾ പിന്നിട്ടിട്ടും സംസ്കരിക്കാത്തത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ഫെബ്രുവരി 28-നാണ് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടത്. നിലവിലെ യുദ്ധസാഹചര്യവും സുരക്ഷാ ഭീഷണികളും കണക്കിലെടുത്താണ് മൃതദേഹം സംസ്കരിക്കാൻ വൈകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കാൻ സാധ്യതയുള്ള സംസ്കാര ചടങ്ങിനിടെ വീണ്ടും ആക്രമണമുണ്ടാകുമോ എന്ന ഭീതിയിലാണ് ഇറാൻ ഭരണകൂടം.

ഖമനേയിയുടെ ജന്മനാടായ മഷ്ഹദ് നഗരത്തിൽ മൃതദേഹം അടക്കം ചെയ്യാനാണ് നിലവിൽ അധികൃതർ ആലോചിക്കുന്നത്. ഇസ്രായേലിൽ നിന്ന് ഏറെ അകലെ തുർക്ക്‌മെനിസ്ഥാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ നഗരത്തിൽ സുരക്ഷാ ഭീഷണി താരതമ്യേന കുറവാണ്. പ്രശസ്തമായ ഇമാം റെസ ദേവാലയം സ്ഥിതിചെയ്യുന്ന ഈ പുണ്യനഗരത്തിൽ ഖമനേയിക്ക് അന്ത്യവിശ്രമം ഒരുക്കുന്നതിലൂടെ വൈകാരികമായ ഐക്യം ഉറപ്പാക്കാമെന്നും ഇറാൻ കണക്കാക്കുന്നു. എന്നാൽ സംഘർഷം അയവില്ലാതെ തുടരുന്നത് തീരുമാനങ്ങളെ ബാധിക്കുന്നുണ്ട്.

ഖമനേയിയുടെ മരണത്തിന് പിന്നാലെ മകൻ മുജ്തബ ഖമേനിയെ മാർച്ച് എട്ടിന് പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തിരുന്നു. നേതൃമാറ്റം വേഗത്തിൽ പൂർത്തിയായെങ്കിലും മുൻ നേതാവിന്റെ സംസ്കാരം നീണ്ടുപോകുന്നത് അനുയായികൾക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. മേഖലയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനാൽ അതീവ ജാഗ്രതയോടെ മാത്രമേ സംസ്കാര ചടങ്ങുകൾ നടത്താൻ സാധിക്കൂ എന്നാണ് അധികൃതരുടെ നിലപാട്.

Khamenei’s Burial Delayed for 51 Days Amid Security Concerns and Ongoing Conflict with Israel

More Stories from this section

family-dental
witywide