ചാൾസ് രാജാവ് അമേരിക്കയിൽ; ട്രംപുമായി ഇന്ന് കൂടിക്കാഴ്ച, നയതന്ത്ര ബന്ധത്തിലെ വിള്ളലും യുദ്ധവും ചർച്ചയാകും

ബ്രിട്ടീഷ് രാജാവ് ചാർലസ് മൂന്നാമൻ നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് അമേരിക്കയിലെത്തും. വാഷിംഗ്ടൺ ഡിസിയിൽ എത്തുന്ന അദ്ദേഹം ഇന്ന് തന്നെ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിന്റെ ഭാഗമായി നാളെ യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും. നിലവിൽ അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ചില അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം എന്നത് രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നു.

വാഷിംഗ്ടൺ ഡിസിക്ക് പുറമെ ന്യൂയോർക്ക്, വെർജീനിയ എന്നിവിടങ്ങളിലും രാജാവ് സന്ദർശനം നടത്തുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും വ്യാപാര-പ്രതിരോധ മേഖലകളിലെ സഹകരണം ഉറപ്പാക്കുന്നതിനും സന്ദർശനം ലക്ഷ്യമിടുന്നു. ട്രംപ് ഭരണകൂടം അധികാരമേറ്റ ശേഷമുള്ള ബ്രിട്ടീഷ് രാജാവിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. രാജാവിനൊപ്പം ഉന്നതതല പ്രതിനിധി സംഘവും അമേരിക്കയിൽ എത്തിയിട്ടുണ്ട്.

ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും ചർച്ചകളിൽ വിഷയമായേക്കും. ബ്രിട്ടീഷ് രാജകുടുംബവും അമേരിക്കൻ ഭരണകൂടവും തമ്മിലുള്ള വ്യക്തിപരമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം തന്നെ, നിലവിലുള്ള നയതന്ത്ര ഉലച്ചിലുകൾ പരിഹരിക്കാനുള്ള ശ്രമങ്ങളും ഈ യാത്രയിലുണ്ടാകും. വിവിധ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം നാലാം ദിവസം അദ്ദേഹം മടങ്ങും.

King Charles in US for four-day visit; to meet President Trump and address Congress

More Stories from this section

family-dental
witywide