നേതൃമാറ്റത്തിനൊരുങ്ങി ലിങ്ക്ഡ്ഇൻ; ഡാനിയേൽ ഷാപെറോ പുതിയ സിഇഒ, റയാൻ റോസ്‌ലാൻസ്‌കി പടിയിറങ്ങുന്നു

സണ്ണിവെയ്‌ൽ: ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നിൻ്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ഡാനിയേൽ ഷാപെറോയെ തിരഞ്ഞെടുത്തു. നിലവിൽ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ അദ്ദേഹം, ദീർഘകാലമായി പ്ലാറ്റ്‌ഫോമിനെ നയിച്ചിരുന്ന റയാൻ റോസ്‌ലാൻസ്‌കിയുടെ പിൻഗാമിയായാണ് ചുമതലയേൽക്കുന്നത്.

കമ്പനിയുടെ മാതൃസ്ഥാപനമായ മൈക്രോസോഫ്റ്റ് ആണ് ഈ നേതൃമാറ്റം പ്രഖ്യാപിച്ചത്. ലിങ്ക്ഡ്ഇന്നിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് ഡാനിയേൽ ഷാപെറോ. സെയിൽസ്, പ്രൊഡക്റ്റ്, മാർക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിൽ പത്തുവർഷത്തിലേറെയുള്ള പ്രവർത്തന പരിചയം അദ്ദേഹത്തിനുണ്ട്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ലിങ്ക്ഡ്ഇന്നിനെ കൂടുതൽ സ്മാർട്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നേതൃത്വം വരുന്നത്.

മൈക്രോസോഫ്റ്റിൻ്റെ എഐ പരീക്ഷണങ്ങൾ ലിങ്ക്ഡ്ഇന്നിൽ കൂടുതൽ കരുത്തോടെ നടപ്പിലാക്കാൻ ഷാപെറോയുടെ നിയമനം സഹായിക്കുമെന്ന് കരുതപ്പെടുന്നു. പുതിയ തൊഴിൽ വിപണിയിലെ വെല്ലുവിളികളെ നേരിടാനും പ്ലാറ്റ്‌ഫോമിലെ അംഗങ്ങൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കാനുമാണ് മുൻഗണന നൽകുകയെന്ന് കമ്പനി അറിയിച്ചു.

LinkedIn prepares for leadership change; Daniel Shapero is the new CEO, Ryan Roslansky steps down

More Stories from this section

family-dental
witywide