രാജ്യത്ത് ഇതാദ്യം, വഖഫ് ബോർഡിൽ ഹിന്ദു അംഗങ്ങളെ ഉൾപ്പെടുത്തി മധ്യപ്രദേശ് സർക്കാർ

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദു പ്രതിനിധികളെ ഉൾപ്പെടുത്തി മധ്യപ്രദേശ് സർക്കാർ ഉത്തരവിറക്കി. സംസ്ഥാന വഖഫ് ബോർഡുകളിൽ മുസ്ലിം ഇതര മതസ്ഥരെ ഉൾപ്പെടുത്തണമെന്ന പുതിയ വഖഫ് ഭേദഗതി നിയമ പ്രകാരമാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് സർക്കാരിന്റെ ഈ ചരിത്രപരമായ നടപടി. പത്തംഗ വഖഫ് ബോർഡിൽ രണ്ട് ഹിന്ദുക്കളെ ഉൾപ്പെടുത്തിയാണ് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സൻവാർ പട്ടേൽ അധ്യക്ഷനായ ബോർഡിൽ മനോജ് മൽപാനി, അനിമേഷ് ഭാർഗവ് എന്നിവരെയാണ് അംഗങ്ങളായി നിയമിച്ചിരിക്കുന്നത്. പിന്നാക്ക ന്യൂനപക്ഷ ക്ഷേമ വകുപ്പ് കമ്മീഷണർ ബോർഡിലെ എക്സ് ഒഫീഷ്യോ അംഗമായി പ്രവർത്തിക്കും.

കേരളത്തിലും തമിഴ്നാട്ടിലും മുസ്ലിം ഇതര മതസ്ഥരെ ഉൾപ്പെടുത്താത്തതിനെതിരെയുള്ള ഹർജികൾ കോടതികളുടെ പരിഗണനയിലിരിക്കെയാണ് മധ്യപ്രദേശിന്റെ ഈ നിർണായക നീക്കം. കേരളത്തിലെയും തമിഴ്നാട്ടിലെയും വഖഫ് ബോർഡുകളിൽ മുസ്ലിം ഇതര സമുദായങ്ങളെ ഉൾപ്പെടുത്താതെയാണ് പുനസംഘടന നടന്നത്. ഇതിൽ കേരള ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. തമിഴ്നാട് സർക്കാരിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയിലെത്തിയ ഹർജിയിൽ രണ്ട് മുസ്ലിം ഇതര അംഗങ്ങളുടെ പേര് കൂടി നിർദ്ദേശിച്ച് പട്ടിക നൽകാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിയമം സ്റ്റേ ചെയ്യാത്ത കോടതി, ബോർഡുകൾ രൂപീകരിക്കുമ്പോൾ മുസ്ലിം ഇതര അംഗങ്ങളുടെ എണ്ണം രണ്ടിൽ കൂടരുതെന്ന ഇടക്കാല ഉത്തരവ് നൽകിയിട്ടുണ്ട്.

അതേസമയം, മധ്യപ്രദേശ് സർക്കാരിന്റെ നടപടിക്കെതിരെ ചില മുസ്ലിം സംഘടനകൾ ശക്തമായ അതൃപ്തി അറിയിച്ചിട്ടുണ്ട്. വഖഫ് സ്വത്തുക്കളുടെ നടത്തിപ്പിലും തീരുമാനങ്ങളിലും സമുദായത്തിന് പുറത്തുനിന്നുള്ളവർ ഇടപെടുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് ഇവരുടെ വിമർശനം. എന്നാൽ പുതിയ വഖഫ് നിയമത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന വഖഫ് ബോർഡിൽ മുസ്ലിം ഇതര സമുദായത്തിൽ നിന്നുള്ളവർ ഔദ്യോഗികമായി അംഗങ്ങളാകുന്നത്.

Madhya Pradesh Becomes First State to Include Hindu Members in Waqf Board

More Stories from this section

family-dental
witywide