തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി; കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലറും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിനെയാണ് (വാർഡ് 41) അവർ പ്രതിനിധീകരിച്ചിരുന്നത്. ബി.ജെ.പി ജില്ലാ പ്രസിഡന്റുകൂടിയായ മേയർ വി. വി. രാജേഷിനാണ് ശ്രീലേഖ തന്റെ രാജിക്കത്ത് കൈമാറിയത്. മേയർ രാജി ഔദ്യോഗികമായി സ്വീകരിച്ചു. ‘‘വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണു കത്തു നല്‍കിയിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം നടക്കുന്നുണ്ട്. രാജിക്കത്ത് കൊടുക്കേണ്ടത് നഗരസഭാ സെക്രട്ടറിക്കാണ്. രാജി വിഷയത്തില്‍ ബിജെപി നേതൃത്വം ഇടപെടും’’ – വി.വി.രാജേഷ് വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ ശേഷം, ബി.ജെ.പി അധികാരത്തിൽ വന്നപ്പോൾ തനിക്ക് പകരം വി. വി. രാജേഷിനെ മേയറാക്കിയതിലുള്ള കടുത്ത അതൃപ്തിയും പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയുമാണ് പെട്ടെന്നുള്ള രാജിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ശ്രീലേഖയുടെ ഔദ്യോഗിക വിശദീകരണം. തിങ്കളാഴ്ച കലക്ടര്‍ക്കു കത്തു നല്‍കുമെന്നും അവര്‍ വാട്‌സാപ് ഗ്രൂപ്പില്‍ അറിയിച്ചിട്ടുണ്ട്. 

കേവലം ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിൽ (50 സീറ്റുകൾ) ഭരണം കൈയാളുന്ന ബി.ജെ.പിക്ക് ഈ രാജി വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ശ്രീലേഖയുടെ രാജിയോടെ കോർപ്പറേഷനിലെ ബി.ജെ.പി അംഗങ്ങളുടെ എണ്ണം 49 ആയി ചുരുങ്ങി. ശ്രീലേഖയുടെ രാജിയോടെ ശാസ്തമംഗലം വാർഡിൽ വരും മാസങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കും.

Major setback for the BJP in the Thiruvananthapuram Corporation; R. Sreelekha resigns as councilor

More Stories from this section

family-dental
witywide