മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ (MARC) രജത ജൂബിലി ആഘോഷ സമാപനം ഒക്ടോബർ 17 ന് ഷിക്കാഗോയിൽ

ഷിക്കാഗോ: 200 -ൽ രൂപീകൃതമായ മലയാളി റെസ്പിറേറ്ററി കെയർ
പ്രാക്ടീഷണർമാരുടെ സംഘടനയായ മലയാളി അസോസിയേഷൻ ഓഫ്
റെസ്പിറേറ്ററി കെയർ (MARC)ന്റെ രജത ജൂബിലി ആഘോഷങ്ങളുടെ
സമാപനം 2026 ഒക്ടോബർ 17 ന് വൈകിട്ട് 6 മണിക്ക് മൗണ്ട്
പ്രോസ്പെക്ടിലെ ഒലിവ് പാലസ് ബാങ്ക്വറ്റ് ഹാളിൽ വിപുലമായ
പരിപാടികളോടെ നടക്കും. ഒരു വർഷം നീണ്ടു നിന്ന ആഘോഷപരിപാടികളുടെ സമാപന സമ്മേളനം
അമേരിക്കൻ അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ (AARC)
പ്രസിഡന്റ് ഡാന ഇവാൻസ് ഉദ്‌ഘാടനം ചെയ്യും. AARC ഡയറക്ടർ അറ്റ്
ലാർജ് ആൻ ഗീസ്ട്കെമ്പെർ, ISRC പ്രസിഡന്റ് ജീന ഹൂട്സ്, ഷിക്കാഗോയിലെ വിവിധ പ്രൊഫഷണൽ സംഘടനകളായ INAI, ISWI, ARPKO, MRA പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, കേരളത്തിലുള്ള അർഹരായ
മൂന്നു കുടുംബങ്ങൾക്ക്, സാമൂഹിക പ്രവർത്തക ഡോ.എം എസ്
സുനിലിന്റെ നേതൃത്വത്തിൽ മാർക്കിന്റെ അംഗങ്ങളുടെ
സഹകരണത്തോടെ വീടുകൾ നിർമ്മിച്ച് നൽകുന്നതിന് സംഘടനക്ക്
കഴിഞ്ഞു. സംഘടനയുടെ കാൽനൂറ്റാണ്ട് നീണ്ട ചരിത്രവും പ്രവർത്തനപഥങ്ങളും
നേട്ടങ്ങളും അടയാളപ്പെടുത്തുന്ന സുവനീർ, ചടങ്ങിൽ പ്രകാശനം ചെയ്യും.
നിരവധി ശ്രദ്ധേയമായ ലേഖനങ്ങളും ഹൃദയസ്പർശിയായ
സാഹിത്യസൃഷ്ടികളും ഓർമ്മക്കുറിപ്പുകളും സംഘടനയുടെ
പ്രവർത്തനങ്ങളെ അടയാളപ്പെടുത്തുന്ന രചനകളും ഉൾക്കൊള്ളുന്ന ഈ
സുവനീർ, വായനക്കാർക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കുന്ന മികച്ച
പ്രസിദ്ധീകരണമായിരിക്കുമെന്ന് സുവനീർ കമ്മിറ്റി അറിയിച്ചു.

അസോസിയേഷന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയ സ്ഥാപക
നേതാക്കളെയും, കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ സംഘടനയെ വിവിധ
ഘട്ടങ്ങളിൽ നയിച്ച പ്രസിഡന്റുമാരെയും, സംഘടനയുടെ
പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകിയ സ്പോൺസർമാരെയും ചടങ്ങിൽ ആദരിക്കും. അസോസിയേഷന്റെ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി
പേർ പങ്കെടുക്കുന്ന ഈ ആഘോഷപരിപാടി അവിസ്മരണീയമായ
അനുഭവമാക്കി മാറ്റുന്നതിനായി വൈവിധ്യമാർന്ന കലാപരിപാടികളും
മറ്റ് ആകർഷകമായ പരിപാടികളും ഉൾപ്പെടുത്തി വിപുലമായ
ഒരുക്കങ്ങളാണ് നടത്തിവരുന്നതെന്ന് ജൂബിലി കമ്മിറ്റി കോഓർഡിനേറ്റർ
സ്കറിയക്കുട്ടി തോമസ്, സെക്രട്ടറി വിജയൻ വിൻസെന്റ്, ട്രഷറർ രഞ്ജി
വർഗീസ് എന്നിവർ അറിയിച്ചു.
അസോസിയേഷന്റെ നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ
പ്രസിഡന്റ് ടോം ജോസ്, സെക്രട്ടറി സമയ ജോർജ്, ട്രഷറർ സണ്ണി സ്കറിയ,
വൈസ് പ്രസിഡന്റ് സണ്ണി കൊട്ടുകാപ്പള്ളി, ജോയിന്റ് സെക്രട്ടറി റോണിഷ്
മാത്യു, ജോയിന്റ് ട്രഷറർ സന്തോഷ് ജോർജ്, ജനറൽ ഓർഗനൈസർ
ബിൻസി എലിയാസ്, എഡ്യൂക്കേഷണൽ കോഓർഡിനേറ്റർ ട്രീസ ഷെയ്,
പി.ആർ.ഒ. ബിജു മുണ്ടക്കൽ എന്നിവരും ആഘോഷ പരിപാടിയുടെ
വിജയത്തിനായി വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.

More Stories from this section

family-dental
witywide