‘പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ നോക്കരുത്’, വനിതാ സംവരണത്തിന് എന്നും തൃണമൂൽ അനുകൂലം, മോദിക്ക് മറുപടിയുമായി മമത

വനിതാ സംവരണ ബിൽ തൃണമൂൽ കോൺഗ്രസ് തടഞ്ഞെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ മറുപടിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. വനിതാ സംവരണത്തെ എന്നും ഏറ്റവും കൂടുതൽ പിന്തുണച്ചിട്ടുള്ള പാർട്ടിയാണ് ടിഎംസിയെന്നും ബിജെപി തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ വനിതാ ബില്ലിനെ മറയാക്കുകയാണെന്നും മമത ബാനർജി വ്യക്തമാക്കി.

ഭരണം കൈയിൽനിന്ന് പോകുമെന്ന ഭയമാണ് പ്രധാനമന്ത്രിക്കെന്നും അതുകൊണ്ടാണ് അദ്ദേഹം ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മമത പരിഹസിച്ചു. ബില്ലിന്റെ മറവിൽ ബിജെപി നടത്തുന്ന നീക്കങ്ങൾ രഹസ്യമായി നടപ്പാക്കാൻ അനുവദിക്കില്ല. തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വീടുകളിൽ പോലും കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തുകയാണെന്ന് മമത ആരോപിച്ചു. ബിജെപി തന്നെ കൊല്ലാനാണോ ഉദ്ദേശിക്കുന്നതെന്നും അവർ ചോദിച്ചു.

തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ബിജെപിയും ടിഎംസിയും തമ്മിലുള്ള പോര് ശക്തമാകുകയാണ്. രാഷ്ട്രീയ പ്രതിയോഗികളെ നേരിടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്ന പരാതി മമത ആവർത്തിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ തന്നെ ഭയപ്പെടുത്താനാണെന്നും എന്നാൽ ജനങ്ങളുടെ പിന്തുണയോടെ ഇതിനെയെല്ലാം നേരിടുമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

Mamata Banerjee slams PM Modi over Women’s Bill; asks if BJP intends to kill her

Also Read

More Stories from this section

family-dental
witywide