രാഷ്ട്രപതി ഒപ്പുവച്ചു, എൽഡിഎഫ് സർക്കാരിന്റെ സ്വകാര്യ സർവകലാശാല ബിൽ 2025 അസാധുവായി; പുതിയ ബിൽ ഉടൻ

എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് പാസാക്കിയ സ്വകാര്യ സർവ്വകലാശാല ബിൽ 2025 അസാധുവായി. ബിൽ പിൻവലിക്കുന്നതിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച അപേക്ഷ പരിഗണിച്ച് രാഷ്ട്രപതി അനുമതി നൽകിയതോടെയാണ് ഇത് പ്രാബല്യത്തിൽ വന്നത്. പുതിയ ബിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പഴയ ബിൽ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.

നേരത്തെ ഇടത് ഭരണകാലത്ത് പാസാക്കിയ ഈ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നില്ല. തുടർന്ന് ബിൽ പിൻവലിക്കാനുള്ള പ്രമേയം കഴിഞ്ഞ മാസം 12-ന് നിയമസഭ പാസ്സാക്കുകയും ഗവർണർ മുഖേനെ രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുകയുമായിരുന്നു. പുതിയ ബിൽ ഉടൻ തന്നെ അവതരിപ്പിക്കുമെന്ന് നിലവിലെ യു ഡി എഫ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

President Approves Withdrawal of LDF-Era Private University Bill 2025; New Bill Soon

More Stories from this section

family-dental
witywide