നിലപാട് കടുപ്പിച്ച് മാണി സി കാപ്പൻ. മന്ത്രിസ്ഥാനം വേണമെന്നും ടേം വ്യവസ്ഥ അംഗീകരിക്കില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. സീറോ മലങ്കര സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് ബസേലിയോസ് മാര്‍ ക്ലിമ്മിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം. തനിക്ക് മന്ത്രിസ്ഥാനം അഞ്ചുവര്‍ഷം തന്നെ വേണം. പാലായില്‍ വന്ന് വി ഡി സതീശന്‍ മന്ത്രിയാക്കുമെന്ന് പറഞ്ഞു. രമേശ് ചെന്നിത്തലയും ഇക്കാര്യം ആവര്‍ത്തിച്ചു.
ടീം യുഡിഎഫിന്റെ ഭാഗമാണ് താനും. വിഡി സതീശന്‍ തന്നെ മാണി സി കാപ്പന്‍ അങ്ങോട്ട് വന്ന വണ്ടിയിലായിരിക്കില്ല, കൊടി വച്ച വണ്ടിയിലായിരിക്കും തിരിച്ചു വരികയെന്ന് പ്രസംഗിച്ചിരുന്നല്ലോ. കണ്‍വെന്‍ഷന് വന്നപ്പോള്‍ രമേശ് ചെന്നിത്തലയും അത് തന്നെ പറഞ്ഞു. രണ്ടുപേരും പറഞ്ഞ വാക്ക് പാലിക്കണമെന്നും മാണി സി കാപ്പൻ പറഞ്ഞു.
അതേസമയം, കേരള കോണ്‍ഗ്രസ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും നല്‍കാനാണ് നിലവിലെ തീരുമാനം. രണ്ട് മന്ത്രിസ്ഥാനം നല്‍കില്ല. അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കാനാണ് നീക്കം. ആദ്യം ടേം അനൂപ് ജേക്കബിന് നല്‍കാനാണ് ധാരണ. ചീഫ് വിപ്പ് സ്ഥാനം വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് വ്യക്തമാക്കിയതായും രണ്ട് മന്ത്രിസ്ഥാനം പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ടതാണെന്ന ഉത്തമ വിശ്വാസത്തിലാണ് ആവശ്യമുന്നയിച്ചതെന്നും മോന്‍സ് ജോസഫും മാധ്യമങ്ങളോട് പ്രതികരിച്ചു.
Mani C Kappan is adamant that he will not accept the term system; VD. Satheesan and Ramesh Chennithala should keep their word











