
ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്ത് നടി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് താരം ഹർജി നൽകിയത്. സനൽ കുമാർ ശശിധരൻ നിരന്തരം തന്നെ അപമാനിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് നടത്തുന്നതെന്ന് മഞ്ജു വാര്യർ ഹർജിയിൽ ചൂണ്ടിക്കാട്ടി. തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകളും കുറിപ്പുകളും ഉടൻ പിൻവലിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം വേണമെന്നും തനിക്കെതിരായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സനൽ കുമാർ ശശിധരൻ നിരാഹാര സത്യാഗ്രഹം നടത്തിവരികയാണ്. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ തെരുവിൽ വെച്ചാണ് അദ്ദേഹം സമരം നടത്തുന്നത്. ഈ സമരത്തിനിടയിലും സാമൂഹിക മാധ്യമങ്ങളിലൂടെയും മഞ്ജു വാര്യർക്കെതിരെ സനൽ കുമാർ മോശം പരാമർശങ്ങൾ നടത്തിയത് മുൻനിർത്തിയാണ് നടി ഇപ്പോൾ നിയമനടപടിയുമായി മുന്നോട്ട് പോയിരിക്കുന്നത്.
Manju Warrier Files Defamation Case Against Film Director Sanal Kumar Sasidharan











