നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലാതിരുന്ന തന്നോട് തോല്‍ക്കുന്ന സീറ്റുകളില്‍ മത്സരിക്കണമെന്ന് പറഞ്ഞയാളുകള്‍ തന്നെ ഡല്‍ഹയില്‍ എത്തി എംപിമാര്‍ മത്സരിക്കണ്ട എന്ന് വാശി പിടിച്ചുവെന്ന് വിഡി സതീശന് എതിരെ പരോക്ഷ വിമര്‍ശനവുമായി എംകെ രാഘവന്‍ എംപി. കോണ്‍ഗ്രസിൽ മുഖ്യമന്ത്രി ആരാണെന്നത് സംബന്ധിച്ച കാര്യത്തില്‍ ധ്രൂവീകരണം ശക്തം ആകുന്നതിനിടയിലാണ് പ്രതിപക്ഷനേതാവിനെ ലക്ഷ്യം വെച്ചുളള എം.കെ.രാഘവൻ്റെ പ്രതികരണം.
യുഡിഎഫിന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അനുകൂലമാകുമെന്ന പ്രതീക്ഷയിൽ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ച ചൂട് പിടിച്ചിരിക്കുകയാണ്. അതിന്റെ തെളിവാണ് കെ.സുധാകരന്റെ ഫേസ് ബുക്ക് പോസ്റ്റും എം.കെ.രാഘവന്റെ പരസ്യപ്രതികരണവും അതേസമയം, ഡല്‍ഹിയിലെത്തിയ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ടേക്കും. മഹാരാഷ്ട്രയില്‍ നിന്നുളള ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെ യോഗത്തിന് വേണ്ടിയാണ്രമേശ് ഡല്‍ഹിയിലെത്തിയത്.
MK Raghavan says those who told him to contest in the seat he lost came to Delhi and insisted that the MPs not contest.











