എൽസ കപ്പൽ അപകടം, കണ്ടെയ്‌നറുകൾ തിരയിൽ കരയിലെത്തില്ലേ? ആരെങ്കിലും തുറന്നാൽ എന്ത് സംഭവിക്കും? ചോദ്യങ്ങളുമായി ഹൈക്കോടതി

എംഎസ്‌സി എൽസ കപ്പൽ അപകടവുമായി ബന്ധപ്പെട്ട് കടുത്ത ആശങ്ക ആവർത്തിച്ച് കോടതി. കപ്പലിൽ നിന്നും രണ്ട് കണ്ടെയ്‌നറുകൾ കടലിലേക്ക് ചോർന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെന്നും, ഇവ ഇപ്പോൾ പൂർണ്ണമായും സുരക്ഷിതമാണോ എന്നും കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. ഇവ വലിയ തിരമാലകളിൽ പെട്ട് ഏതെങ്കിലും സാഹചര്യത്തിൽ കരയിലേക്ക് അടിഞ്ഞുകൂടുകയും, അവിടെവെച്ച് ആരെങ്കിലും ഇത് തുറന്നുനോക്കുകയും ചെയ്താൽ ഉണ്ടാകാൻ പോകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കോടതി മുന്നറിയിപ്പ് നൽകി.

വിഷയത്തിൽ ഉത്തരവാദപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകളൊന്നും ഉണ്ടാകുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ജനങ്ങളുടെയും പരിസ്ഥിതിയുടെയും സുരക്ഷ മുൻനിർത്തി കോടതിക്ക് കണ്ണടച്ചിരിക്കാൻ സാധിക്കില്ലെന്നും കടുത്ത ഭാഷയിൽ കോടതി വ്യക്തമാക്കി. കടലിലെയും തീരത്തെയും മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ ആക്ഷൻ പ്ലാൻ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് കോടതി രണ്ടാഴ്ചത്തെ സാവകാശം നൽകി.

അതേസമയം, കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങും (DG Shipping) സംയുക്തമായി അടിയന്തര യോഗം ചേർന്ന് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കേസ് കൂടുതൽ വാദത്തിനായി അടുത്ത മാസം 15-ലേക്ക് കോടതി മാറ്റിവെച്ചു.

MSC Elsa Ship Accident: Court Repeats High Concern and Directs Center to Submit Waste Clearance Action Plan

More Stories from this section

family-dental
witywide