അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി, മുട്ടിൽ മരംമുറിയിൽ അമ്പലമേട് വിശ്വാസവഞ്ചന കേസിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട അമ്പലമേട് വിശ്വാസവഞ്ചന കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി. കേസിൽ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും പ്രതികൾ എത്തിയിരുന്നില്ല. തുടർന്നാണ് കോടതിയുടെ ശക്തമായ നടപടി.

മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ചു കടത്തിയ ഈട്ടിമരങ്ങൾ വനംവകുപ്പിന്റെ സാധുവായ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരക്കമ്പനി ഉടമയ്ക്ക് വിൽപന നടത്തി വിശ്വാസവഞ്ചന കാണിച്ചെന്നാണ് കേസ്. മരക്കമ്പനി ഉടമ അലിയാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2021-ലാണ് അമ്പലമേട് പോലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തങ്ങൾക്കെതിരെയുള്ള വിശ്വാസവഞ്ചനാ കുറ്റം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

മരം കൊണ്ടുപോകാൻ പ്രത്യേക ഫോം 3 പാസ് ആവശ്യമില്ലെന്നും അതിനാൽ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ ആദ്യം ചോറ്റാനിക്കര കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളപ്പെടുകയായിരുന്നു. തുടർന്ന് ഇവർ സമർപ്പിച്ച റിവിഷൻ ഹർജി ഹൈക്കോടതിയും തള്ളിയതോടെയാണ് കീഴ്ക്കോടതി വിചാരണ നടപടികളിലേക്ക് കടന്നതും ഹാജരാകാത്തതിനെ തുടർന്ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതും.

Muttil Tree Felling Case: Non-Bailable Warrant Issued Against Augustin Brothers

More Stories from this section

family-dental
witywide