മുണ്ടത്തിക്കോട് സ്ഫോടനം: പരുക്കേറ്റവരെ സന്ദർശിച്ച് സുരേഷ് ഗോപി; ലഡാക്ക് യാത്ര റദ്ദാക്കി കേന്ദ്രമന്ത്രി തൃശ്ശൂരിലെത്തി

തൃശ്ശൂർ: മുണ്ടത്തിക്കോടുള്ള പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നവരെ കേന്ദ്രമന്ത്രിയും തൃശ്ശൂർ എം.പിയുമായ സുരേഷ് ഗോപി സന്ദർശിച്ചു. അപകടവിവരമറിഞ്ഞതിനെത്തുടർന്ന് തന്റെ ഔദ്യോഗിക ലഡാക്ക് യാത്ര റദ്ദാക്കിയാണ് അദ്ദേഹം അടിയന്തരമായി മണ്ഡലത്തിലെത്തിയത്.

ആശുപത്രിയിൽ അര മണിക്കൂറിലേറെ ചിലവഴിച്ച അദ്ദേഹം പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാരോട് ചോദിച്ചറിഞ്ഞു. തുടർന്ന് ജില്ലാ കലക്ടറുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് സന്ദർശനമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സ്ഫോടനത്തിൽ ഇതുവരെ 13 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തൃശ്ശൂർ പൂരം പ്രമാണിച്ച് വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്നതിനിടെയാണ് ഈ ദാരുണമായ സ്ഫോടനം ഉണ്ടായത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം എത്തിക്കുന്നതിനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള നടപടികൾ അദ്ദേഹം ഏകോപിപ്പിക്കുന്നുണ്ട്.

Mundathikode blast: Suresh Gopi visits injured; Union Minister cancels Ladakh trip, reaches Thrissur

More Stories from this section

family-dental
witywide