പ്രതിഷേധക്കാർക്കെതിരെ കേസില്ല; നീറ്റ് ക്രമക്കേടിൽ പാർലമെൻ്റിൽ ചർച്ച, ഉറപ്പ് ലഭിച്ചെന്ന് സോനം വാങ്ചുക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും യുവാക്കൾക്കും എതിരെ യാതൊരുവിധ പ്രതികാര നടപടികളോ നിയമനടപടികളോ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്.

കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിംഗ് എന്നിവർ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലെത്തി വാങ്ചുകിന് സർക്കാരിന്റെ ഉറപ്പുകൈമാറി. ഇതോടെ 26 ദിവസം നീണ്ട അനിശ്ചിതകാല നിരാഹാര സമരം ഒടുവിൽ അവസാനിപ്പിക്കുകയായിരുന്നു. വാങ്ചുകിന്റെ ഭാര്യയുടെയും ലഡാക്ക് അപെക്സ് ബോഡി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് സമരം അവസാനിപ്പിച്ചത്.

ഡൽഹി ജന്തർ മന്ദിറിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെയും, ജൂലൈ 20-ന് പാർലമെന്റിലേക്ക് നടന്ന മാർച്ചിൽ പങ്കെടുത്തവർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കഴിഞ്ഞ ജൂൺ 28 മുതലാണ് വാങ്ചുക് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്. ‘കോക്രോച്ച് ജനതാ പാർട്ടി’ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന സമരത്തിനിടയിൽ 26 ദിവസം കൊണ്ട് അദ്ദേഹത്തിന് 11 കിലോയോളം ശരീരഭാരം കുറഞ്ഞിരുന്നു. നടത്തിവന്ന 26 ദിവസം നീണ്ട അനിശ്ചിതകാല നിരാഹാര സമരം ഒടുവിൽ അവസാനിച്ചു. ‘ജൂലൈ 20ന് നടന്ന ജന്തർ മന്തറിൽ നടന്ന പ്രതിഷേധ മാർച്ചിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ലെന്ന് ഉറപ്പു നൽകുന്നു.’– കേന്ദ്രമന്ത്രിമാർ ഒപ്പിട്ട രേഖയിൽ പറയുന്നു. 

ജൂലൈ 18-ന് ജന്തർ മന്ദിറിലെ സമരപ്പന്തലിൽ നിന്ന് ഡൽഹി പൊലീസ് അദ്ദേഹത്തെ ബലമായി നീക്കി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ പൊലീസിൻ്റെ ഈ നടപടിയെ വാങ്ചുകിന്റെ ഭാര്യ ഡൽഹി ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയും, തുടർന്ന് കോടതി ഉത്തരവനുസരിച്ച് അദ്ദേഹത്തെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65-ഓളം എംപിമാർ സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് കത്ത് നൽകിയിരുന്നുവെന്ന് വാങ്ചുക് തന്റെ എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു. പ്രതിഷേധക്കാർക്കെതിരെ കേസുകൾ എടുക്കില്ലെന്ന കാര്യത്തിൽ സർക്കാരുമായി രണ്ട് ദിവസത്തോളം ചർച്ചകൾ നീണ്ടുപോയതിനാലാണ് സമരം അവസാനിപ്പിക്കാൻ രണ്ട് ദിവസം കൂടി വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

No case against protesters; NEET irregularities discussed in Parliament, Sonam Wangchuk says assurance received

More Stories from this section

family-dental
witywide