അമേരിക്കയുമായി ചർച്ചയില്ല; ഹോർമുസ് തുറക്കാൻ ഒമാനുമായി പുതിയ ‘മിഡിൽ കോറിഡോർ’ കരാറിലേക്ക് ഇറാൻ, ട്രംപ് ഔട്ട് ?

ടെഹ്‌റാൻ: അന്താരാഷ്ട്ര തലത്തിൽ നിർണ്ണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാൻ ഒമാനുമായി നടത്തുന്ന ഉഭയകക്ഷി ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് ഇറാൻ. അതേസമയം, ഈ വിഷയത്തിൽ അമേരിക്കയുമായി യാതൊരുവിധ നേരിട്ടുള്ള ചർച്ചകളും നടക്കുന്നില്ലെന്ന് ടെഹ്‌റാൻ വ്യക്തമാക്കി. അമേരിക്കയുടെ പ്രലോഭനങ്ങളും നാവിക ഭീഷണികളും പൂർണ്ണമായി തള്ളിക്കളഞ്ഞാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇരുരാജ്യങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഒരു ‘മിഡിൽ കോറിഡോർ’ താൽക്കാലിക കപ്പൽ പാത രൂപീകരിക്കാനാണ് ഇറാനും ഒമാനും തമ്മിൽ ധാരണയായിരിക്കുന്നത്. ഇതനുസരിച്ച് പേർഷ്യൻ ഉൾക്കടലിലേക്ക് അകത്തേക്ക് വരുന്ന കപ്പൽപാത ഇറാൻ്റെ നിയന്ത്രണത്തിലും, പുറത്തേക്ക് പോകുന്ന പാത ഒമാൻ്റെ നിയന്ത്രണത്തിലുമായിരിക്കും. തുടക്കത്തിൽ രണ്ട് മുതൽ നാല് മാസം വരെയായിരിക്കും ഈ സംവിധാനം പ്രവർത്തിക്കുക. മൂന്നാമതൊരു രാജ്യത്തിൻ്റെ ഇടപെടൽ ഇല്ലെങ്കിൽ ഒമാനുമായുള്ള കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഗായ് സ്ഥിരീകരിച്ചു.

ഹോർമുസ് തുറക്കുന്ന കാര്യത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ അമേരിക്കയുമായി അനുകൂല തീരുമാനമുണ്ടാകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ട്രംപിൻ്റെ ഈ പ്രസ്താവനകളെ ഇറാൻ പൂർണ്ണമായും നിഷേധിച്ചു.

അതേസമയം, ഹോർമുസ് കടലിടുക്കിൽ ഇറാന് പൂർണ്ണ മേൽക്കൈ നൽകുന്ന യാതൊരു കരാറും തങ്ങൾ അംഗീകരിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്ക-ഇസ്രയേൽ സഖ്യവുമായുള്ള സംഘർഷത്തെത്തുടർന്ന് ഫെബ്രുവരി 28-നാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത്. ഇതോടെ ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണയുടെയും എൽഎൻജിയുടെയും വിതരണത്തിൻ്റെ അഞ്ചിലൊന്നും തടസ്സപ്പെട്ടിരുന്നു. എന്നാൽ ഇറാനും ഒമാനും പുതിയ കരാറിലേക്ക് അടുക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാന് മേലുള്ള യുഎസ് നാവിക ഉപരോധം പൂർണ്ണമായി നീക്കാതെ ഒമാനുമായുള്ള കരാർ കൊണ്ട് മാത്രം കടലിടുക്ക് പൂർണ്ണമായി തുറക്കില്ലെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി.

No talks with America; Iran, Trump out of new ‘Middle Corridor’ deal with Oman to open Hormuz?

More Stories from this section

family-dental
witywide