ഇനി ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം’; നോയിഡ വിമാനത്താവളത്തിന്റെ പേര് മാറ്റി യോഗി സർക്കാർ

ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം’ എന്ന് പുനർനാമകരണം ചെയ്ത് യോഗി ആദിത്യനാഥ് സർക്കാർ. വിമാനത്താവളത്തിൻ്റെ പുനർനാമകരണത്തിനുള്ള നിർദേശം മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാധ്യമങ്ങളോടു പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ജേവാറിൽ, അന്താരാഷ്ട്ര വിമാനത്താവളം സമ്മാനിച്ചതിന് സംസ്ഥാന മന്ത്രിസഭ നന്ദി രേഖപ്പെടുത്തുന്നതായും ഈ വിമാനത്താവളം ഉത്തർപ്രദേശിലെ ഏറ്റവും വലിയ വിമാനത്താവളമായും രാജ്യത്തെ പ്രധാന വ്യോമയാന കേന്ദ്രങ്ങളിലൊന്നായും ഉയർന്നുവരാൻ ഒരുങ്ങുകയാണെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. അതേസമയം, ഇക്കൊല്ലം മാർച്ച് 28-ാം തീയതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജേവാറിലെ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.

ജൂൺ പതിനഞ്ചാം തീയതി ലഖ്‌നൗവിൽനിന്നെത്തിയ ഇൻഡിഗോ വിമാനമാണ് ഈ വിമാനത്താവളത്തിൽ ആദ്യമായി ലാൻഡ് ചെയ്തത്. 11,282 കോടി രൂപ ചെലവഴിച്ച് സ്വിസ് കമ്പനിയായ സൂറിച്ച് എയർപോർട്ട് ഇൻ്റർനാഷണൽ എജിയുടെ സബ്സീഡിയറിയായ യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡും നോയിഡ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും ചേർന്നാണ് വിമാനത്താവളം നിർമിച്ചത്.

Now ‘Narendra Modi International Airport’; Yogi government renames Noida airport.

Also Read

More Stories from this section

family-dental
witywide