വിജയ് സർക്കാരിന് നാണക്കേടായി അരുൾ വിഘ്‌നേശ് എംഎൽഎയുടെ അശ്ലീല സന്ദേശ വിവാദം, കളക്ടറുടെ പരാതിയിൽ കേസെടുത്തു; ആഞ്ഞടിച്ച് സ്റ്റാലിനും കോൺഗ്രസും, താക്കീതുമായി ഹൈക്കോടതി

ചെന്നൈ: കള്ളക്കുറിച്ചി വനിതാ ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന വിവാദത്തിൽ ടിവികെ എംഎൽഎ അരുൾ വിഘ്‌നേശിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആഴ്ചകളോളം ആരോപണങ്ങൾ നിഷേധിച്ചതിന് പിന്നാലെ, ജില്ലാ കളക്ടർ തിങ്കളാഴ്ച ഉച്ചയ്ക്ക് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. എംഎൽഎ വസതിയിലെത്തി മോശമായ ഉദ്ദേശ്യത്തോടെ സമീപിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും ഡിഎംകെ നേതാവ് കനിമൊഴിയാണ് നേരത്തെ ആരോപണം ഉന്നയിച്ചത്.

നേരത്തെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ വിഷയത്തിൽ ചീഫ് സെക്രട്ടറിയിൽ നിന്നും കളക്ടറിൽ നിന്നും വ്യക്തത വരുത്താൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചതിന് പിന്നാലെയാണ് പരാതി ലഭിച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നത്. കേസിൽ ആരെയും സംരക്ഷിക്കരുതെന്നും ഇരയുടെ പേര് യാതൊരു കാരണവശാലും വെളിപ്പെടുത്തരുതെന്നും ചീഫ് ജസ്റ്റിസ് കർശന താക്കീത് നൽകി.

അഭിഭാഷകനായ ആർ. ത്രിശൂലി നൽകിയ ഹർജി പരിഗണിക്കവെയാണ് വിഷയം കോടതിയിൽ സജീവമായത്. ആദ്യം എംഎൽഎയെ പിന്തുണച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംപിയുമായ മാണിക്കം ടാഗോർ പിന്നീട് നിലപാട് മാറ്റി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്ത്രീസുരക്ഷ ഉയർത്തിക്കാട്ടി അധികാരത്തിലെത്തിയ സർക്കാരിൽ നിന്നുള്ള എംഎൽഎയ്ക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉയർന്നത് വിജയ് സർക്കാരിന് കനത്ത തിരിച്ചടിയും നാണക്കേടുമായി മാറിയിരിക്കുകയാണ്.

സർക്കാർ ഹൈക്കോടതിയിൽ കള്ളം പറഞ്ഞത് അപലപനീയമാണെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ കുറ്റപ്പെടുത്തി. ആരോപണം ഉയർന്നപ്പോൾ തന്നെ മുഖ്യമന്ത്രി വിജയ് ജില്ലാ കളക്ടറെ ബന്ധപ്പെടണമായിരുന്നുവെന്നും കളക്ടർക്ക് പോലും ഈ അവസ്ഥയാണെങ്കിൽ സാധാരണക്കാരുടെ സുരക്ഷ എന്താകുമെന്നും അദ്ദേഹം ചോദിച്ചു. എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

TVK MLA Arul Vignesh Booked Over Obscene Message Row; Madras High Court Warns Not to Protect Anyone and Bars Revealing Victim Identity

Also Read

More Stories from this section

family-dental
witywide