ഡൽഹിയിൽ പ്രതിഷേധക്കടൽ, പിണറായിയും ദീപ്കെയും കെജ്രിവാളും മമതയുമടക്കം മൂവായിരത്തിലധികം പേർ കസ്റ്റഡിയിൽ, പ്രതിഷേധം കനക്കുന്നു

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭം അത്യന്തം സംഘർഷഭരിതമായി തുടരുന്നു. സി.ജെ.പിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായി അരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് പോലീസ് അതിരൂക്ഷമായ കൂട്ടക്കസ്റ്റഡി നടപടികളാണ് സ്വീകരിച്ചത്. സമരത്തിന് പിന്തുണയുമായെത്തിയ മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, അരവിന്ദ് കെജ്രിവാൾ, മമതാ ബാനർജി എന്നിവരെയും സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെയെയുമടക്കം പ്രമുഖ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ പ്രതിപക്ഷ നേതാക്കളും പ്രവർത്തകരുമടക്കം മൂവായിരത്തിലധികം ആളുകളെയാണ് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പോലീസ് തടങ്കലിലാക്കിയിരിക്കുന്നത്.

കസ്റ്റഡിയിലെടുത്ത നേതാക്കളെ പോലീസ് അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ആരോപണമുണ്ട്. മുംബൈയിൽ നിന്ന് വിമാനമാർഗ്ഗം എത്തിയ സി.ജെ.പി കൺവീനർ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ വിമാനത്തിനുള്ളിൽ കയറിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇത് കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ നടപടിയും ഭയവുമാണെന്ന് കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് ദീപ്കെ പ്രതികരിച്ചു. ഇതിനിടെ ഗുരുഗ്രാമിലെ വസതിയിൽ നിന്ന് യൂട്യൂബർ ധ്രുവ് റാഠിയെയും ഐസ നേതാവ് നേഹ ബോറ ഉൾപ്പെടെയുള്ള വിദ്യാർത്ഥി നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കേരള ഹൗസ് പരിസരത്ത് നിന്ന് കസ്റ്റഡിയിലായ പിണറായി വിജയനെ മണിക്കൂറുകളോളം നഗരത്തിൽ വട്ടംകറക്കുകയും, അവശനായ അദ്ദേഹത്തിന് മരുന്നോ ഭക്ഷണമോ പോലും നൽകാതിരിക്കുകയും ചെയ്തതായി ഇടത് എം.പിമാർ കുറ്റപ്പെടുത്തി.

നേതാക്കൾ കസ്റ്റഡിയിലായെങ്കിലും പോലീസിന്റെ പ്രതിരോധങ്ങളെ മറികടന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ തെരുവുകളിലേക്ക് ഒഴുകിയെത്തിയതോടെ ഡൽഹി പൂർണ്ണമായും സമരഭൂമിയായി മാറി. അനധികൃത കസ്റ്റഡിക്കെതിരെ കോടതിയെ സമീപിക്കാൻ സി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. പ്രക്ഷോഭം നയിക്കാൻ അജിൻക്യ ഷിൻഡെയെ ദീപ്കെ ചുമതലപ്പെടുത്തി. കഴിഞ്ഞ നാല് ദിവസമായി സമരരംഗത്തുണ്ടായിരുന്ന കോൺഗ്രസ് ഇന്ന് ശക്തമായി രംഗത്തില്ലെങ്കിലും, ചെന്നൈയിലുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടിയന്തരമായി ഇന്ന് രാത്രി ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം കോൺഗ്രസിന്റെ തുടർ പ്രതിഷേധങ്ങൾ തീരുമാനിക്കും.

Over 3,000 Detained as Massive Protests Escalate in Delhi; Former CMs Pinarayi, Kejriwal, Mamata Under Custod

More Stories from this section

family-dental
witywide