
ജീമോൻ റാന്നി
ഹൂസ്റ്റൺ: എറണാകുളം ജില്ലയിലെ കീഴില്ലം പതിക്കൽ പരേതരായ പൈലി ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകൻ പതിക്കൽ ജെ. സ്റ്റീഫൻ (78) നിര്യാതനായി. പരേതൻ ഹൂസ്റ്റൺ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ (STECI) ഹൂസ്റ്റൺ ഇടവകയിലെ സജീവ അംഗമായിരുന്നു. പരേതൻ ഇന്ത്യൻ ആർമിയിലും യുഎഇ ആർമിയിലും നിരവധി വർഷങ്ങൾ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ റേച്ചൽ സ്റ്റീഫൻ (പൊന്നമ്മ ) കളമശ്ശേരി തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ലിമ ജോസഫ്, സുമ മാത്യു ( ഇരുവരും ഹൂസ്റ്റൺ) മരുമക്കൾ: ഡോ. ബിനി ജോസഫ്, മഗേഷ് മാത്യു (ഇരുവരും ഹൂസ്റ്റൺ). കൊച്ചുമക്കൾ: അബിഗയിൽ ജോസഫ്, ഫീബി ജോസഫ്, മിൽക്കാ മാത്യു, മിസ്പാ മാത്യു.
സംസ്കാര ശുശ്രൂഷ ജൂൺ 29-ന് (തിങ്കളാഴ്ച) രാവിലെ 9:00 മുതൽ 12:30 വരെ ഹൂസ്റ്റണിലെ സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ ദേവാലയത്തിൽ )16520 Chimney Rock Road, Houston, TX 77053)ശുശ്രൂഷകൾക്ക് ശേഷം ഉച്ച കഴിഞ്ഞ് 2:00 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ (1310 N. Main Street, Pearland, TX 77581) മൃതദേഹം സംസ്കരിക്കും. ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക് https://www.youtube.com/live/kJCfaQQnu6Q?reload=9&feature=share
കൂടുതൽ വിവരങ്ങൾക്ക്
ഡോ. ബിനി ജോസഫ് – 870 918 7538
മഗേഷ് മാത്യു – 832 359 5702
Pathikkal J. Stephen passes away in Houston; public viewing and funeral on Monday












