വ്യോമസേന റിട്ടയേര്‍ഡ് മാസ്റ്റര്‍ വാറന്റ് ഓഫീസർ പി.സി ജോസഫ് പൗവ്വത്ത് അന്തരിച്ചു

കല്ലറ: വ്യോമസേന റിട്ടയേര്‍ഡ് മാസ്റ്റര്‍ വാറന്റ് ഓഫീസർ പി.സി ജോസഫ് പൗവ്വത്ത് നിര്യാതനായി. 91 വയസായിരുന്നു. ബാംഗളൂരില്‍ വച്ചായിരുന്നു അന്ത്യം. കോട്ടയം അതിരൂപതയിലെ കല്ലറ സൗത്ത് സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ ഇടവകാംഗമായിരുന്നു അദ്ദേഹം.

ഭാര്യ: പരേതയായ ചിന്നമ്മ ജോസഫ് . ഓണശേരിൽ കുടുംബാംഗമാണ്. മക്കള്‍:സബീന ആന്‍ഡ് ജോര്‍ജ് ജോസഫ് (കുടിയിരിക്കയില്‍ ഹൗസ്, ബെംഗളൂരു)സന്ധ്യ ആന്‍ഡ് ടോമി പ്ലാത്തോട്ടത്തിൽ (ഷിക്കാഗോ)ജെയിംസ് പൗവത്ത് ആന്‍ഡ് സോഫി (തേക്കുംകാട്ടില്‍, ടാംപ). കൊച്ചുമക്കള്‍:ജോ, ജോഷ്വ, നിമ്മി, നാന്‍സി, അഞ്ജന, അനീഷ, അര്‍ച്ചന, അനേഹ, അഖില്‍.

സഹോദരങ്ങള്‍: പരേതനായ പുന്നൂസ് ചാക്കോ പൗവത്ത് (കുമരകം)പരേതയായ മേരി എബ്രഹാം ചെമ്മലക്കുഴി (തൊടുപുഴ)ഏലിയമ്മ വില്യംസ് വലിയപറമ്പില്‍ (കോട്ടയം)രാജു പൗവത്ത് (കോട്ടയം). സംസ്‌കാര ശുശ്രൂഷ കല്ലറയിലെ സെന്റ് തോമസ് പള്ളിയില്‍ നടക്കുന്നതാണ്. സമയവും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുന്നതാണ്.

PC Joseph Powathu, a retired Master Warrant Officer of Indian Air Force, passed away