അമേരിക്കയിലെ ‘പിറവം വാര്‍ഷിക സംഗമം’ വർണാഭമായി

ജോസ് കാടാപുറം

ന്യൂയോര്‍ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ന്യൂയോർക്കിലെ കേരള സെന്റർ (1824 FAIR FAX ST ELMONT 11003 ) വച്ച് ജൂലൈ 18 ന് വർണോജ്വലമായി നടന്നു. ജെസ്സി ജയിംസിന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച പരിപാടികൾക്ക് പ്രസിഡന്റ് മനോഹർ തോമസ് ആമുഖ പ്രസംഗം നടത്തി. സഹജീവിയെ സ്നേഹിക്കുക അയൽവക്കത്തുള്ള ഏതു നാട്ടുകാരാണെങ്കിലും അവരെ സ്നേഹിച്ചാൽ അവർ നമുക്ക് കൂട്ടായി ഉണ്ടാകും. പിറവത്തെ മനുഷ്യർ നാടിനോടപ്പം ഒത്തുകൂടുന്നത് ജാതി മത ഭേദമെന്യ പരസ്പരം സ്നേഹിക്കുന്നത് കൊണ്ടാണെന്നും മനോഹർ തോമസ് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.

പിറവം നിവാസികളുടെ സംഗമത്തിൽ എത്തിയ പുതിയ മെമ്പേഴ്സിനെ പരിചയപ്പെടുത്തി. പിറവത്തെ കൂട്ടായ്മയുടെ രക്ഷാധികാരി കൂടിയായ ബഹു റെവ ഫാ.എപ്പിസ്കോപ്പ ചെറിയാൻ നീലാങ്കൽ അച്ചൻ വളരെ ദൂരത്തു നിന്ന് എത്തി സംഗമത്തിന് ആശംസകൾ നേർന്നുസംസാരിച്ചു. ജോൺ ഐസക്, ജോസ് കാടാപുറം, ജോയ് ഇട്ടൻ, ഷെവലിയാർ ജോർജ് പാടിയേടത്ത് എന്നിവർ ആശംസകൾ നേർന്നു. ജോയ് ഇട്ടൻ (പ്രസിഡന്റ്), ജെനു കെ പോൾ (സെക്രട്ടറി) എന്നിവർ പുതിയ ഭാരവാഹികളായി ചുമതല ഏറ്റടുത്തു.


1995 ല്‍ തുടങ്ങിയ പിറവം നിവാസികളുടെ ആദ്യ യോഗം മുതല്‍ 30 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു. ഷിബു കീരിച്ചേരിൽ, ജെസ്സി കോളങ്ങായിൽ, അമീഷാ ജെയ്‌മോൻ എന്നിവരുടെ ഗാനങ്ങളും, സ്റ്റാറ്റൻ ഐലൻഡിൽ താമസിക്കുന്ന പിറവം വെളിയനാട് വലിയവനത്തിൽ മനു നേത്രത്വം കൊടുത്ത പൂമ്പാറ്റ ടീം പെൺകുട്ടികളുടെയും “സ്റ്റാറ്റൻ ഐലൻഡ് ബോയ്‌സ്” എന്ന ആൺകുട്ടികളുടെ ടീമിന്റെ ബോളിവുഡ് ഡാൻസ് വർണാഭമായിരുന്നു. മുൻ ഭാരവാഹികളായ ബാബു തുമ്പയിൽ, ഷാജി കീരിച്ചേരിൽ എന്നിവർ സജീവമായി പരിപാടികളിൽ പങ്കെടുത്തു. ബി ഷാജി എണ്ണശേരി ഫോട്ടോ വീഡിയോ നിർവഹിച്ചു. ജെസ്സി കോളങ്ങായിൽ പരിപാടിയുടെ എം സി ആയി എല്ലാവരുടെയും അഭിനന്ദനം നേടി. കേരള സെന്റർ ഓഡിറ്റോറിയം വിട്ടുനൽകിയ അലക്‌സ് എസ്തപ്പാന് ഉൾപ്പെടെ പങ്കെടുത്ത എല്ലാവർക്കും ജിനു കെ പോൾ നന്ദി പറഞ്ഞു. വിഭവ സമർദമായ സദ്യയോടെ വർണാഭമായ ഈ വർഷത്തെ പിറവം സംഗമം സമാപിച്ചു.

More Stories from this section

family-dental
witywide