ട്രംപ് വിളിച്ചു, 40 മിനിറ്റ് ചർച്ച; ഹോർമുസും പശ്ചിമേഷ്യയും പ്രധാന വിഷയങ്ങളായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ടെലിഫോണിൽ ദീർഘസംഭാഷണം നടത്തി. പശ്ചിമേഷ്യയിലെ പുതിയ സാഹചര്യങ്ങളും ഇറാനുമായുള്ള വെടിനിർത്തലിന് ശേഷമുള്ള സമാധാന ശ്രമങ്ങളുമാണ് 40 മിനിറ്റ് നീണ്ട ചർച്ചയിൽ പ്രധാനമായും ഉയർന്നുവന്നത്. വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ സംഭാഷണമാണിത്. അമേരിക്കയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ചർച്ച സഹായിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ആഗോള വ്യാപാര മേഖലയിൽ നിർണ്ണായകമായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയെക്കുറിച്ച് പ്രധാനമന്ത്രി ചർച്ചയിൽ പ്രത്യേക ഊന്നൽ നൽകി. ഹോർമുസ് വഴിയുള്ള ചരക്കുനീക്കം സുരക്ഷിതമായും തടസ്സമില്ലാതെയും തുടരേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്ന് അദ്ദേഹം ട്രംപിനെ അറിയിച്ചു. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ മോദി വാഗ്ദാനം ചെയ്തു. ‘മൈ ഫ്രണ്ട്’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ട്രംപ് വിളിച്ച വിവരം മോദി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

വിവിധ മേഖലകളിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ‘സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം’ (Comprehensive Global Strategic Partnership) കൂടുതൽ ശക്തിപ്പെടുത്താൻ സംഭാഷണത്തിൽ ധാരണയായി. ലോകക്രമത്തിൽ സമാധാനം നിലനിർത്താൻ ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

PM Modi and Donald Trump hold 40-minute phone talk; focus on West Asia and Hormuz security

More Stories from this section

family-dental
witywide