മുഖ്യമന്ത്രി വിജയ്‌യെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി; തമിഴ്‌നാടിന്റെ വികസനത്തിന് പൂർണ്ണ പിന്തുണ

തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്‌യെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ വിളിച്ച് നേരിട്ട് അഭിനന്ദനം അറിയിച്ചു. നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ ഫോണിൽ സംസാരിച്ചത്. പുതിയ സർക്കാരിന് എല്ലാവിധ വിജയങ്ങളും നേർന്ന പ്രധാനമന്ത്രി, തമിഴ്‌നാട്ടിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഉറപ്പുനൽകി.

പ്രധാനമന്ത്രിയുടെ സ്നേഹാന്വേഷണങ്ങൾക്ക് വിജയ് നന്ദി രേഖപ്പെടുത്തി. ജനങ്ങളുടെ ക്ഷേമവും സംസ്ഥാനത്തിന്റെ സർവ്വതോന്മുഖമായ പുരോഗതിയുമാണ് തന്റെ സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് വിജയ് വ്യക്തമാക്കി. തമിഴ്‌നാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാരിന്റെ സജീവമായ പിന്തുണയും സഹകരണവും തുടർന്നുള്ള നാളുകളിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം മോദിയെ അറിയിച്ചു.

PM Modi calls CM Vijay to offer congratulations; assures Centre’s full support for Tamil Nadu’s progress

More Stories from this section

family-dental
witywide