2+6…! ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തിലെ ‘ഗണിത കൗതുകം’ പങ്കുവെച്ച് പ്രധാനമന്ത്രി; കയ്യടി നേടി പുഞ്ചിരിപ്പിച്ച് ജക്കാർത്തയിലെ പ്രസംഗം

ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ആഴത്തിലുള്ള കൗതുകകരമായ ബന്ധം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജക്കാർത്തയിൽ ഇന്ത്യൻ സമൂഹവുമായി സംവദിക്കുന്നതിനിടയിലാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഗണിത കൗതുകം പ്രധാനമന്ത്രി വിശദീകരിച്ചത്. ‘എട്ട്’ എന്ന സംഖ്യ ഇന്ത്യയ്ക്കും ഇന്തോനേഷ്യയ്ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് മോദി ചൂണ്ടിക്കാട്ടിയത് ചടങ്ങിൽ പങ്കെടുത്തവരിൽ കൗതുകവും ചിരിയും പടർത്തി.

ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ജനുവരി 26-നാണ്, ഇതിലെ 2, 6 എന്നീ അക്കങ്ങൾ കൂട്ടിയാൽ 8 കിട്ടും. അതുപോലെ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രഭോവോ സുബിയാന്തോയുടെ ജന്മദിനം 17-നാണ്, 1, 7 എന്നീ അക്കങ്ങൾ ചേർത്താലും 8 ആണ് ലഭിക്കുക. ഈ ലളിതമായ കണക്കിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രത്യേകത വിശദീകരിച്ച മോദിയുടെ വാക്കുകളെ വൻ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.

കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രഭോവോ സുബിയാന്തോ മുഖ്യാതിഥിയായി പങ്കെടുത്ത കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു. ‘തന്റെ ഡിഎൻഎയിൽ ഇന്ത്യയുണ്ട്’ എന്ന ഇന്തോനേഷ്യൻ പ്രസിഡന്റിന്റെ പരാമർശം കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയ ഒന്നാണെന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തമായ ചരിത്രപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PM Modi highlights ‘mathematical curiosity’ in India-Indonesia ties in Jakarta speech

More Stories from this section

family-dental
witywide