വത്തിക്കാൻ തലവൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദമാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രോഗം പൂർണ്ണമായി ഭേദമാക്കുന്നതിന്റെ ഭാഗമായി വീഡിയോ സഹായത്തോടെയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് അദ്ദേഹത്തിന്റെ വലതു ശ്വാസകോശത്തിന്റെ താഴ്ഭാഗത്തെ ലോബ് നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്കിടെ നടത്തിയ ഹിസ്റ്റോപത്തോളജിക്കൽ പരിശോധനയിലാണ് രോഗപരിശോധനയിൽ സംശയിച്ചിരുന്ന ലങ് അഡെനോകാർസിനോമ (ശ്വാസകോശ അർബുദം) തന്നെയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഓപ്പറേഷൻ തീയറ്ററിൽ ഏകദേശം മൂന്ന് മണിക്കൂറോളം ചെലവഴിച്ചതിൽ ശസ്ത്രക്രിയ 90 മിനിറ്റോളം നീണ്ടുനിന്നു. ശാസ്ത്രക്രിയ പൂർണ്ണമായും വിജയകരമായിരുന്നുവെന്നും യാതൊരുവിധ സങ്കീർണ്ണതകളും ഉണ്ടായിട്ടില്ലെന്നും വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം സാധാരണ നിലയിൽ ബോധം തിരിച്ചുകിട്ടിയ മാർപാപ്പയെ കുറച്ചുസമയത്തെ നിരീക്ഷണത്തിന് ശേഷം പത്താം നിലയിലെ അദ്ദേഹത്തിന്റെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രൊഫ. സ്റ്റെഫാനോ മർഗാരിറ്റോറയുടെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയാ സംഘമാണ് ഓപ്പറേഷൻ നടത്തിയത്.
പ്രൊഫ. മാസിമോ ആന്റൊനെല്ലിയുടെ നേതൃത്വത്തിലുള്ള അനസ്തെഷ്യ വിഭാഗം ഡോക്ടർമാരും സംഘത്തിലുണ്ടായിരുന്നു. അതിനിടെ, റെപ്പബ്ലിക്ക റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മാർപാപ്പയുടെ വ്യക്തിഗത അസിസ്റ്റന്റ് ഡോൺ എഡ്ഗാർ റിമൈക്യൂന, ചികിത്സിക്കുന്ന ഡോക്ടർ ലുയിജി കാർബോൺ എന്നിവരുൾപ്പെടെ വളരെ കുറച്ചുപേർക്ക് മാത്രമേ ഈ മെഡിക്കൽ പരിശോധനകളെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. വത്തിക്കാന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം റോമൻ ക്യൂറിയയെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.
Pope had part of his lung removed as cancer was confirmed, Vatican says















