‘ഏപ്രിൽ 29 ന് ശേഷം കേന്ദ്ര സർക്കാരിന്‍റെ കൊള്ള വരുന്നു’, രാജ്യത്ത് ഇന്ധനവില വർധിക്കുമെന്ന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

രാജ്യത്ത് ഏപ്രിൽ 29 ന് ശേഷം ഇന്ധനവില വർധിക്കുമെന്ന് മുന്നറിയിപ്പ് നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കാലത്തെ താൽക്കാലിക ആശ്വാസം അവസാനിച്ചെന്നും ഇനി പണപ്പെരുപ്പത്തിന്റെ നാളുകളാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞപ്പോൾ ലാഭം കൊയ്ത മോദി സർക്കാർ, വില വർധിക്കുമ്പോൾ അതിന്റെ ഭാരം ജനങ്ങളുടെ തലയിൽ വെക്കുകയാണെന്നും ഇത് ജനങ്ങളെ കൊള്ളയടിക്കലാണെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോൾ, ഡീസൽ വില ഉയരാൻ സാധ്യതയുണ്ടെന്ന സാമ്പത്തിക വിശകലന ഏജൻസിയായ കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമർശനം. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിനോട് അടുക്കുന്ന സാഹചര്യത്തിൽ എണ്ണക്കമ്പനികൾ വില വർധിപ്പിച്ചേക്കുമെന്നാണ് സൂചന. എന്നാൽ ഇത്തരം റിപ്പോർട്ടുകൾ വഞ്ചനാപരമാണെന്നും വില വർധനവ് സർക്കാരിന്റെ പരിഗണനയിലില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ മാസങ്ങളായി രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ് വില. രാഹുൽ ഗാന്ധിയുടെ ആരോപണം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിയും വരെ വില വർധനവ് തടഞ്ഞുനിർത്തി ജനങ്ങളെ പറ്റിക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ രീതിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമർശനം.

Rahul Gandhi warns of petrol and diesel price hike; labels government move as organized loot

More Stories from this section

family-dental
witywide