വോയ്‌സ് ഓഫ് ഫോമാ ‘ടീമിന് ഹൂസ്റ്റൺ സതേണ്‍ റീജിയന് കീഴിലുള്ള മൂന്ന് സംഘടനകളുടെ സ്വീകരണം

എ.എസ് ശ്രീകുമാര്‍

ഹൂസ്റ്റണ്‍: സാമൂഹിക പ്രതിബദ്ധതയും സേവനോന്‍മുഖതയും മുദ്രാവാക്യമാക്കി ഫോമായുടെ ജനപക്ഷ പദ്ധതികള്‍ നടപ്പാക്കാന്‍ 2026-’28 ഭരണ സമിതിയിലേയ്ക്ക്  ആത്മവിശ്വാത്തോടെ മല്‍സരിക്കുന്ന ‘ടീം വോയ്‌സ് ഓഫ് ഫോമാ’ ഹൂസ്റ്റണില്‍ സതേണ്‍ റീജിയന്റെ കീഴിലുള്ള മൂന്ന് സംഘടനകളുടെ സ്വീകരണം ഏറ്റുവാങ്ങി.11-ാം തീയതി ശനിയാഴ്ച വൈകിട്ട് 7 മണിക്ക് അപ്നാ ബസാര്‍ റസ്റ്റോറന്റില്‍, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്), മലയാളി അസോസിയേഷന്‍ ഓഫ് ലീഗ് സിറ്റി, ഫ്രണ്ട്‌സ് ഓഫ് പെയര്‍ലാന്റ് മലയാളി കമ്മ്യൂണിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു മീറ്റിങ്ങ്. ബിജു തോണിക്കടവില്‍ നേതൃത്വം നല്‍കുന്ന ടീം വോയ്‌സ് ഓഫ് ഫോമാ പാനല്‍ അംഗങ്ങള്‍ ഫോമായെ നയിക്കാന്‍ യോഗ്യതയുള്ളവരാണെന്ന് സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ദീര്‍ഘവീക്ഷണത്തോടെയുള്ളതും കാലാനുസൃതവുമായ വികസന പരിപാടികളോടെയാണ് ടീം വോയ്‌സ് ഓഫ് ഫോമാ ജനവിധി തേടുന്നതെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും 2022-24 ഫോമാ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച ട്രഷററുമായ ബിജു തോണിക്കടവില്‍ പറഞ്ഞു. ഫോമായുടെ പ്രബുദ്ധമായ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് കര്‍മഭൂമിയിലും ജന്‍മഭൂമിയിലും തികഞ്ഞ ജനപക്ഷ മുഖത്തോടെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികളുണ്ട്. തങ്ങള്‍ ഭരണത്തിലെത്തിയാല്‍ അമേരിക്കന്‍ മലയാളി സമൂഹത്തിലും നാട്ടിലും കൂടുതല്‍ ഊര്‍ജസ്വലമായി സ്വപ്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും അതിനായി ഏവരുടെയും പാര്‍ത്ഥനാ പൂര്‍ണമായ പിന്തുണയും പ്രോല്‍സാഹനവും അഭ്യര്‍ത്ഥിക്കുന്നുവെന്ന് ടീം വോയ്‌സ് ഓഫ് ഫോമാ അംഗങ്ങള്‍ പറഞ്ഞു.

ശക്തമായ വികസനോന്‍മുഖ ഭരണം കാഴ്ചവയ്ക്കുന്നതിനായി വോട്ടുകള്‍ നല്‍കി ആശീര്‍വദിക്കണമെന്ന് പുതിയ ഭരണസമിതിയുടെ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവില്‍ (പ്രസിഡന്റ്), പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി), പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ സ്‌നേഹനിര്‍ഭരമായ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ഹൂസ്റ്റണിലെ പരിണതപ്രജ്ഞരായ മലയാളി സംഘടനാ ഭാരവാഹികളോട് ഹൃദയപൂര്‍വം അഭ്യര്‍ത്ഥിച്ചു.

ചടങ്ങില്‍ ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍, ഷാജി എഡ്വേര്‍ഡ് (ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി, മുന്‍ ട്രഷറര്‍), ജോയി എന്‍ സാമുവേല്‍ (ഫോമാ 2026 കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍), രാജന്‍ യോഹന്നാന്‍ (നാഷണല്‍ കമ്മറ്റി മെമ്പര്‍), തോമസ് ഒലിയാംകുന്നേല്‍ (കേരള കണ്‍വന്‍ഷന്‍ മുന്‍ ചെയര്‍മാന്‍), റോയി മാത്യു (മാഗ് പ്രസിഡന്റ്), ബിജോ സെബാസ്റ്റ്യന്‍ (മലയാളി അസോസിയേഷന്‍ ഓഫ് ലീഗ് സിറ്റി പ്രസിഡന്റ്), സന്തോഷ് ഐപ്പ് (ഫ്രണ്ട്‌സ് ഓഫ് പെയര്‍ലാന്റ് മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ്), ബിനീഷ് ജോസഫ് (മലയാളി അസോസിയേഷന്‍ ഓഫ് ലീഗ് സിറ്റി പ്രഥമ പ്രസിഡന്റ്), മിഖായേല്‍ ജോയി (ആര്‍.വി.പി സ്ഥാനാര്‍ഥി), ക്രിസ്റ്റഫര്‍ ജോര്‍ജ് (നാഷണല്‍ കമ്മറ്റി സ്ഥാനാര്‍ഥി), സഞ്ജു (നാഷണല്‍ കമ്മറ്റി സ്ഥാനാര്‍ഥി), വിനോദ് ചെറിയാന്‍ (മാഗ് സെക്രട്ടറി), ഡെന്നിസ് മാത്യു, സൈമണ്‍ വാളാച്ചേരില്‍, ജീമോന്‍ റാന്നി, ഇന്നസെന്റ് ഉലഹന്നാന്‍, തോമസ് വര്‍ക്കി, ബാബു മുല്ലശ്ശേരി, ഡോ. ജോര്‍ജ് കാക്കനാട്ട്, രാജു പോത്തന്‍, ജോസ് കെ ജോണ്‍, ജിന്‍സ് മാത്യു, മാത്യു പോള്‍, സോജന്‍ ജോര്‍ജ്, പ്രേം ദാസ്, ജോഹല്‍ കുറുപ്പ്, ആന്‍സി സാമുവേല്‍ തുടങ്ങിയവര്‍ ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് എല്ലാവിധ വിജയാശംസകളും നേര്‍ന്നു. 

More Stories from this section

family-dental
witywide