വൈദ്യുതി പ്രതിസന്ധിയ്ക്ക് ആശ്വാസമായി കെ സി വേണുഗോപാലിൻ്റെ ഇടപെടൽ; ഹിമാചലിൽ നിന്ന് 250 മെഗാവാട്ട് കറൻ്റ് കേരളത്തിലേക്ക്

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസമായ കെ സി വേണുഗോപാൽ എം പി യുടെ ഇടപെടൽ. കേരളത്തിലേക്ക് ഹിമാചലിൽ നിന്ന് 250 മെഗാവാട്ട് കറൻ്റ് എത്തും. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി കെ സി വേണുഗോപാൽ സംസാരിച്ചു. തമിഴ്നാടിന് നൽകുന്ന വിഹിതം കുറച്ചാണ് കേരളത്തിന് 250 മെഗാവാട്ട് നൽകുക.

അതേസമയം, കേരളത്തിൽ വൈദ്യുതിക്ഷാവമും പവർക്കട്ടും സർക്കാരിന് തലവേദനയാവുമ്പോള്‍ സമാന അവസ്ഥയാണ് അയൽസംസ്ഥാനമായ തമിഴ്നാട്ടിലും. സംസ്ഥാനവ്യാപകമായി അനുഭവപ്പെടുന്ന രൂക്ഷമായ വൈദ്യുതി മുടക്കത്തിനെതിരെ ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അതിശക്തമായ വിമർശനവുമായി രംഗത്തെത്തിയതിന് പുറമെ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ വിസികെയും അതൃപ്തി വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.

Relief for the power crisis; agreement reached to source 250 MW of electricity from Himachal Pradesh following intervention by K.C. Venugopal.

More Stories from this section

family-dental
witywide